മൺമറഞ്ഞുപോയ കോൺഗ്രസ് നേതാക്കന്മാരുടെ ഓർമ്മകളുമായി കട്ടപ്പനയിൽ ഐഎൻടിയുസി കട്ടപ്പന മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികളുടെ നാല്പതാമത് വാർഷികാഘോഷം സംഘടിപ്പിച്ചു
മൺമറഞ്ഞുപോയ കോൺഗ്രസ് നേതാക്കന്മാരുടെ ഓർമ്മകളുമായി കട്ടപ്പനയിൽ ഐഎൻടിയുസി കട്ടപ്പന മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികളുടെ നാല്പതാമത് വാർഷികാഘോഷം സംഘടിപ്പിച്ചു .
ഓരോ പരിഷ്കൃത സമൂഹത്തിലും തൊഴിലാളികളുടെ പങ്ക് വളരെ വലുതാണെന്ന് ഇടുക്കി എംഎൽഎ റോയി കെ പൗലോസ് പറഞ്ഞു കട്ടപ്പനയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി സമൂഹത്തെ ഉന്മൂലനം ചെയ്യാൻ ഇന്ത്യയിൽ നടന്നുവരുന്ന ഭരണപരിഷ്കാരങ്ങൾക്കെതിരെ വലിയ ചെറുത്തുനിൽപ്പ് അനിവാര്യമാണെന്നും,സംഘടിത തൊഴിലാളിവർഗ്ഗം ഐഎൻടിയുസിയുടെ കീഴിൽ അണിനിരക്കണം എന്നും അദ്ദേഹം പറഞ്ഞു ചുമട്ടുതൊഴിലാളി യൂണിയൻ ഐഎൻടിയുസി മേഖലാ കമ്മിറ്റി പ്രസിഡന്റ് തോമസ് രാജൻ അധ്യക്ഷത വഹിച്ചു. കട്ടപ്പനയിൽ മൺമറഞ്ഞു പോയ കോൺഗ്രസിന് വഴികാട്ടികളായ നേതാക്കന്മാരുടെ ചായ ചിത്രത്തിന് മുമ്പിൽ മൺ ചിരാത് തെളിയിച്ച് ഐഎൻടിസി സംഘടിപ്പിക്കുന്ന ഹൃദയാഞ്ജലി പരിപാടി എഐസിസി അംഗം അഡ്വക്കേറ്റ് ഇ എം അഗസ്തി എക്സ് എം എൽ എ നിർവഹിച്ചു.
ഐഎൻടിയുസി ഇടുക്കി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരൻ മുഖ്യപ്രഭാഷണം നടത്തി ഡിസിസി ജനറൽ സെക്രട്ടറിമാരായ മനോജ് മുരളി, അഡ്വക്കേറ്റ് കെ ജെ ബെന്നി, തോമസ് മൈക്കിൾ, ജോസ് മുത്തനാട്, സിജു ചക്കുംമൂട്ടിൽ, രാജു ബേബി, മനോജ് അഗസ്റ്റിൻ, പ്രശാന്ത് രാജു, പി എസ് രാജപ്പൻ , സന്തോഷ് അമ്പിളിവിലാസം, ലീലാമ്മ ബേബി, സി എം മത്തായി, കെ എസ് രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു വാർഷിക സമ്മേളനത്തിന് കെ മാത്യു ജി മോഹനൻ നായർ ഷാജി കുമ്പിക്കര കെ ജെ പൗലോസ് അബ്ദുൽ കെ നാസർ അനീഷ് മണ്ണൂർ റോയി എവറസ്റ്റ് അഭിലാഷ് ഇരട്ടയാർ തുടങ്ങിയവർ നേതൃത്വം നൽകി.



