ഇരട്ടയാർ സി.ആർ. ഹൈ-ടെക് പച്ചക്കറി നേഴ്സറിയുടെ ആഭിമുഖ്യത്തിൽ കാർഷിക പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ രജനി കെ എ പരിപാടി ഉദ്ഘാടനം ചെയ്തു.

Nov 18, 2026 - 16:03
 0
ഇരട്ടയാർ സി.ആർ. ഹൈ-ടെക് പച്ചക്കറി നേഴ്സറിയുടെ ആഭിമുഖ്യത്തിൽ കാർഷിക പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ രജനി കെ എ പരിപാടി ഉദ്ഘാടനം ചെയ്തു.
This is the title of the web page

കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പഠിച്ച കാര്യങ്ങൾ ഓൺ ജോബ് ട്രെയിങ്ങിന്റെ ഭാഗമായി നേരിട്ട് കണ്ട് മനസ്സിലാക്കാനും കൃഷി രീതികൾ പഠിക്കാനുമാണ് വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾ ഇരട്ടയാർ സി.ആർ. ഹൈ-ടെക് പച്ചക്കറി നേഴ്സറിയിൽ എത്തിയത്. കേരള കൃഷിവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സി.ആർ. ഹൈ-ടെക് പച്ചക്കറി നേഴ്സറിയിലാണ് പരിശീലന ക്ലാസ് നടന്നത്. ഗുണമേന്മയുള്ള പച്ചക്കറി തൈകളുടെ ഉൽപ്പാദനം, ശാസ്ത്രീയമായ പരിപാലനം, കീടരോഗ നിയന്ത്രണം എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് വിദഗ്ധ പരിശീലനം നൽകി. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

3 ദിവസത്തെ പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റും, ഉപഹാരമായി പച്ചക്കറി തൈകളും വിതരണം ചെയ്തു. പഠനത്തോടൊപ്പം കൃഷിയും വളർത്തണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കാർഷിക മേഖലയിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സി ആർ ഹൈടെക് നേഴ്സറി ഉടമ ബിജു ചുക്കുറുമ്പേൽ പറഞ്ഞു. 3 ദിവസത്തെ പരിശീലന പരിപാടി ഏറെ ഉപകാരപ്രദമായതായി വിദ്യാർത്ഥികളും പറഞ്ഞു.

Slide 1
Slide 2
Slide 1
Slide 2

ഇരട്ടയാർ കൃഷി ഓഫീസർ ഡെല്ല തോമസ് പരിപാടിയിൽ മുഖ്യ അഥിതിയായിരുന്നു. 24 കുട്ടികളും 3 അധ്യാപകരുമാണ് പരിശീലന പരിപാടിയുടെ ഭാഗമായത്. അശ്വതി ബിജു, അമൃത ബിജു, അഗ്രികൾച്ചറൽ ഇൻസ്‌ട്രക്ടർ പ്രസാദ് വി എൻ, അഗ്രികൾച്ചറൽ അധ്യാപിക അഞ്ജന, അദ്ധ്യാപകൻ ബാജി ആർ എന്നിവരും പരിപാടിയുടെ ഭാഗമായി. ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന സി ആർ ഹൈടെക് നേഴ്സറിയും സന്ദർശിച്ചാണ് വിദ്യാർത്ഥികൾ മടങ്ങിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow