വ്യാപാരി വ്യവസായി സമിതി വ്യാപാര സംരക്ഷണ ജാഥയ്ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി
സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു നയിക്കുന്ന ജാഥ കാസര്‍കോട്ട് സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തിരുന്നു. ജാഥ 25ന് തിരുവനന്തപുരത്ത് സമാപിക്കും. ചെറുകിട വ്യാപാര വ്യവസായ മേഖല നേരിടുന്ന വിവിധ വിഷയങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പെടുത്തുന്നതിനും വ്യാപാര, വ്യവസായ മേഖല നേരിടുന്ന ഗുരുതര വിഷയങ്ങളില്‍ പരിഹാരം കാണുന്നതിനുമായി ഫെബ്രുവരി 13ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ഇതിനുമുന്നോടിയായാണ് ജാഥ. ജിഎസ്ടിയിലെ അപാകതകൾ പരിഹരിക്കുക,കെട്ടിടവാടകയിൽ ചുമത്തിയ 15 ശതമാനം ജിഎസ്ടി പിൻവലിക്കുക, വിലക്കയറ്റം തടയുക തുടങ്ങി 14 മുദ്രാവാക്യാങ്ങൾ ഉയർത്തിയാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.