കേരള സംസ്ഥാന വ്യാപാരി വ്യവസായ സമതി നയിക്കുന്ന വ്യാപാര സംരക്ഷണ ജാഥയ്ക്ക് ചെറുതോണിയിൽ സ്വീകരണം നൽകി
കേരളാ സംസ്ഥാന വ്യാപാരി വ്യവസായി സമതി നയികുന്ന ജനുവരി 13 ന് കാസർഗോഡ് നിന്ന് ഇ.എസ് ബിജു ജാഥ ക്യാപ്റ്റനായുള്ള വ്യാപാര സംരക്ഷണ ജാഥയ്ക്ക് ആണ് ചെറുതോണിയിൽ സ്വീകരണം നൽകിയത്. സ്വീകരണപരിപാടികൾ കൾക്ക് വ്യാപാര വ്യവസായ സമതി ജില്ല സെക്രട്ടറി സാജൻ കുന്നേൽ നേതൃത്വം നൽകി.
ചെറുതോണി ഫെഡറൽ ബാങ്ക് പരിസരത്തു നിന്ന് ആരംഭിച്ച പൊതു പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജംഗ്‌ഷനിൽ സമാപിച്ചു.തുടർന്ന് നടന്ന സ്വീകരണ യോഗത്തിൽ ജോസ് വർഗീസ് അധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റൻ ഇ.എസ്.ബിജു സ്വീകരണ യോഗത്തിന് നന്ദി അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് ജാഥ അംഗങ്ങൾക്ക് സ്വീകരണം നൽകി.അംശസ അറിയിച്ച്, റോജി പോൾ ബി.പി.എസ്. ഇബ്രാഹിം കുട്ടി, ബിജു മട്ടയ്ക്കൽ,എ.തങ്ങൾ കുട്ടി, ലെനിൻ ഇപ്പറമ്പിൽ എന്നിവർ സംസാരിച്ചു.ചടങ്ങിൽ ഡോക്ടർ ബിൽജാ ബിജുവിനെ മൊമന്റോ നൽകി ആദരിച്ചു.നിരവധി വ്യാപാരി വ്യവസായ സമതി അംഗങ്ങളും പരിപാടിയിൽ പങ്ക് എടുത്തു.