വാഴവര സെന്റ് .മേരീസ് ഹൈസ്കൂളിന്റെ 46-ാ മത് വാർഷികാഘോഷവും രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും ജനുവരി 22 ന്
![വാഴവര സെന്റ് .മേരീസ് ഹൈസ്കൂളിന്റെ 46-ാ മത് വാർഷികാഘോഷവും രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും ജനുവരി 22 ന്](https://openwindownews.com/uploads/images/202501/image_870x_678f27d89e2ca.jpg)
വാഴവര സെൻ്റ്.മേരീസ് ഹൈസ്കൂളിന്റെ 46-ാ മത് വാർഷികാഘോഷവും രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും ജനുവരി 22 ബുധനാഴ്ച നടക്കും.രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ സ്കൂൾ മാനേജർ റവ. ഫാ.ജോസ് ചെമ്മര പ്പള്ളിലിൻ്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു ജോസഫ് സ്വാഗതം ആശംസിക്കുകയും ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ.ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്യുകയും ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകടിയേൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.
കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി കെ മണികണ്ഠൻ കെ എ എസ്,ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനന്ദ് സുനിൽകുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക മേഴ്സി സെബാസ്റ്റ്യന് യാത്രയയപ്പും നൽകും.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സർഗ്ഗസന്ധ്യ അരങ്ങേറും.