ഉപ്പുതറ ഗ്രാമപഞ്ചായത്തിൽ അക്ഷയ ബിഗ് ക്യാംപയിൻ ഫോർ ഡോക്യമെൻ്റ് ഡിജിറ്റൈലലേഷൻ പ്രോഗ്രാം നടന്നു
ഉപ്പുതറ ഗ്രാമപഞ്ചായത്തിൽ അക്ഷയ ബിഗ് ക്യാംപയിൻ ഫോർ ഡോക്യമെൻ്റ് ഡിജിറ്റൈലലേഷൻ പ്രോഗ്രാം നടന്നു. ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ്റ് ജയിംസ് കെ ജേക്കബ്ബ് പരിപാടികളുടെ ഉത്ഘാടനം നിർവ്വഹിച്ചു.പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ആധികാരിക രേഖകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും അത് ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കുകയും ചെയ്യുക എന്ന് ഉദ്ദേശത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.
ആധികാരിക രേഖകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക,രേഖകളിലെ തിരുത്തലുകൾ ആവശ്യമെങ്കിൽ അതിനുള്ള സൗകര്യം ഒരുക്കുക,പുതിയ രേഖകൾക്കുള്ള ഓൺലൈൻ അപേക്ഷ സൗകര്യം നൽകുക,ആധികാരിക രേഖകൾ ഡിജി ലോക്കറിൽ സൂക്ഷിക്കാനുള്ള അവസരം ഒരുക്കുക,ആധാർ കാർഡ് ,റേഷൻ കാർഡ് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്,ജനന/മരണ സർട്ടിഫിക്കറ്റ്,ബാങ്ക് അക്കൗണ്ട്,ആരോഗ്യ ഇൻഷുറൻസിന്റെ സ്ഥിതിവിവരം തുടങ്ങിവ എടുക്കാനും അവസരം ഒരുക്കുന്നുണ്ട്.
കട്ടപ്പന പട്ടിക വികസന ഓഫീസിന് കീഴിൽ ആദ്യത്തെ ക്യാമ്പാണ് ഉപ്പുതറയിൽ സംഘടിപ്പിച്ചത്. യോഗം ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ് ജയിംസ് കെ ജേക്കബ്ബ് ഉത്ഘാടനം ചെയ്തു.ഉപ്പുതറ പഞ്ചായത്തംഗം ജയിംസ് തോക്കൊമ്പിൽ അധ്യക്ഷത വഹിച്ചു. കട്ടപ്പന പട്ടികവർഗ്ഗ വികസന ഓഫീസർ റോയി ഒ ജി പദ്ധതി വിശദീകരിച്ചു. കട്ടപ്പന ബിഡി ഓ ബേബി രജനി, ഉപ്പുതറ പഞ്ചായത്തംഗങ്ങളായ ഷീബ സത്യനാഥ്, എ മനുവേൽ, ജോസഫ് ജോസ്, ഡിജോമോൻ കെ.കെ , മരിയ , ഷിജുമോൻ യദുപ്രേം എന്നിവർ സംസാരിച്ചു.