സഹകരണ ജനാധിപത്യ വേദി ജില്ലാ ജോയിന്റ് രജിസ്ട്രാർ ഓഫീസ് പടിക്കലേക്ക് മാർച്ചും ധർണയും നടത്തി

സഹകരണ മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന,കേരള ബാങ്കിൻറെ വികലമായ നയങ്ങൾ പിൻവലിക്കുക, പ്രാഥമിക സഹകരണ സംഘങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കുക, ഓഹരിയും, അംഗങ്ങളുടെ നിക്ഷേപവും ഉൾപ്പെടെയുള്ള തുകകൾക്ക് സുരക്ഷിതത്വം ഏർപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സഹകരണ സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ ജില്ലാ ജോയിൻറ് രജിസ്ട്രാർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയം സംഘടിപ്പിച്ചത്. സമര പരിപാടികൾ കെപിസിസി രാഷ്ട്രീയകാര്യ സമിതി സെക്രട്ടറി ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു.
സഹകരണ സംരക്ഷണ വേദി ജില്ലാ പ്രസിഡണ്ട് അഡ്വ ജോയി തോമസ് അദ്ധ്യക്ഷത വഹിച്ചു. എഐസിസി അംഗം അഡ്വ. ഇ.എം. അഗസ്തി എക്സ് എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി. പ്രസിഡൻ്റ് സി.പി. മാത്യു, കെപിസിസി ഭാരവാഹികളായ എ. കെ മണി, അഡ്വ. എം എൻ . ഗോപി, എ.പി. ഉസ്മാൻ, ഡി.സി.സി. ജനറൽ സെക്രട്ടറി എം.ഡി. അർജ്ജുനൻ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡണ്ട് എം കെ പുരുഷോത്തമൻ, മറ്റ് നേതാക്കളായ,ഡി കുമാർ, ഒ ആർ . ശശി, അഡ്വ. സിറിയക്ക് തോമസ്, എം.മുനിയാണ്ടി ,ജോൺ നെടിയപാല,ജോർജ് തോമസ്, ഇന്ദു സുധാകരൻ, അനിൽ ആനിക്കനാട്ട്,ഹാപ്പി കെ വർഗീസ്, ജോബി തയ്യിൽ,അഡ്വക്കേറ്റ് കെ ബി സെൽവം , മനോജ് മുരളി,ജോഷി കന്യാകുടി,ജോളി ജീസസ്, ഉൾപ്പെടെ നിരവധിപേർ പങ്കെടുത്ത് സംസാരിച്ചു.