വെള്ളത്തൂവൽ മുതുവാൻ കുടിക്കു സമീപം ചതുരംഗപാറയിൽ പൂപ്പാടം ഒരുക്കി പണിക്കൻകുടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

ഈ ഓണക്കാലത്ത് ഒരുപറ്റം സഹപാഠികൾ വെള്ളത്തൂവൽ മുതുവാൻ കുടിക്കു സമീപം ചതുരംഗപാറയിൽ ഒരു പൂപ്പാടം ഒരുക്കുകയാണ്. പണിക്കൻകുടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 1992 93 എസ്എസ്എൽസി ബാച്ചിൽ പഠിച്ച ഇരുപതോളം സുഹൃത്തുക്കളാണ് കാർഷിക രംഗത്തും സാമൂഹിക രംഗത്തും സേവന രംഗത്തും തനതായ പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്നത്.
ഒരു മാസം മുമ്പ് അര ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് ഓണക്കാലത്ത് പൂക്കളുടെ വിളവെടുപ്പിനായി ഇവർ നടത്തിയ ചെണ്ടുമല്ലിയുടെ വിളവെടുപ്പുൽസവം നടന്നു. മഞ്ഞ, ഓറഞ്ച് എന്നീ വർണ്ണങ്ങളിലുള്ള ആയിരക്കണക്കിന് കുന്നിൻമുകളിൽ വിരിഞ്ഞ് നിൽക്കുകയാണ് .വെള്ളത്തൂവൽ കൃഷിഓഫീസൻ്റെയും സഹകരണത്തോടെയാണ് പൂകൃഷി.
വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷിബി എൽദോസ് വിളവെടുപ്പുദ്ഘാടനം നടത്തി.കൊന്നത്തടി ഗ്രാമ പഞ്ചായത്ത് മെമ്പർ റെജി ഇടിയാകുന്നേൽ കൃഷി ഓഫീസർ പ്രിയപീറ്റർ എന്നിവർ പ്രസംഗിച്ചു.സംഘം ഭാരവാഹികളായ ബിജു പെരയ്ക്കാട്ട്, രാജേഷ് ആൽപ്പാറ എന്നിവർ നേതൃത്വം നൽകി.