രാജകുമാരി നോർത്ത് രാമചന്ദ്രം ദേവി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നടന്നുവന്നിരുന്ന മകര വിളക്ക് മഹോത്സവത്തിനു സമാപനം കുറിച്ചു
രാജകുമാരി മേഖലക്ക് അനുഗ്രഹങ്ങൾ ചൊരിയുന്ന രാമചന്ദ്രം ദേവി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നടന്നു വന്നിരുന്ന മകര വിളക്ക് മഹോത്സവത്തിനു സമാപനം കുറിച്ചു.പപത്താം തീയ്യതി മഹാഗണപതി ഹോമത്തോടെ തുടക്കം കുറിച്ച മഹോത്സവത്തിന്റെ സമാപത്തോട് അനുബന്ധിച്ചു താലപ്പൊലി ഘോഷയാത്ര നടന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ,തെയ്യം,മയിലാട്ടം,കാവടി എന്നിവയോടെ കുരുവിളാസിറ്റിയിൽ നിന്നും ആരംഭിച്ച ദേശ താലപ്പൊലി ഘോഷയാത്രയിൽ നിരവധി ഭക്‌തജങ്ങളാണ് പങ്കെടുത്തത്.
താലപ്പൊലി ഘോഷയാത്രക്ക് ഒപ്പം ഭഗവാനെ എഴുന്നൊള്ളിച്ചുകൊണ്ടുള്ള രഥം ക്ഷേത്ര അങ്കണത്തിൽ എത്തി ചേർന്നതോടെ വിശേഷാൽ ദീപാരാധനയും പുഷ്പ്പാ അഭിഷേകവും നടന്നു.അഞ്ച് ദിവസങ്ങളിലായി നടന്നു വന്നിരുന്ന മഹോത്സവത്തിന് ക്ഷേത്രം തന്ത്രി അക്കിരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി പി യു സുമേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് പൂജാകർമങ്ങൾ നടന്നത്. ക്ഷേത്രം പ്രസിഡന്റ് സി എൻ സുരേഷ്,സെക്രട്ടറി വി ആർ സുനിൽകുമാർ,ഉത്സവകമ്മറ്റി ചെയർമാൻ പി ജി രാജേഷ്,കൺവീനർ ദീപു ഭാസ്‌കരൻ തുടങ്ങിയവർ ഉത്സവത്തിന് നേതൃത്വം നൽകി.