കട്ടപ്പന പോലീസും റെസിഡന്റ് അസോസിയേഷനും കൈകോർത്തു,റോഡിലേ കാട് നീങ്ങി

കട്ടപ്പന സർക്കിൾ ജംഗ്ഷൻ റെസിഡന്റ് അസോസിയേഷൻ, കട്ടപ്പന പോലീസ്,സഹൃദയ എസ് എച്ച് ജി.എന്നിവയുടെ നേതൃത്വത്തിലാണ് യാത്രക്കാർക്ക് തടസമായിരുന്ന റോഡിലെ കാട് നീക്കം ചെയ്തത്.. കട്ടപ്പന സർക്കിൾ ജംഗ്ഷൻ - കുന്തളംപാറ റോഡിലെ കാടു പടലങ്ങളാണ് നീക്കിയത്.കാടു പടലങ്ങൾ യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ തടസമായിരുന്നു. കാട് നിരവധി അപകടങ്ങൾക്കും ഇടയാക്കിയിരുന്നു.
കട്ടപ്പന പോലീസ് സബ് ഇൻസ്‌പെക്ടർ ജോസ് മാർട്ടിൻ പോൾ കാട് വെട്ടൽ ഉൽഘാടനം ചെയ്തു. എ.എസ്. ഐ. വി വി. ബാബുരാജ്, എസ് സി പി ഓ. വിനോദ് കുമാർ, സർക്കിൾ ജംഗ്ഷൻ റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോസ്. എസ്. എച്ച്. ജി. പ്രസിഡന്റ് പി. സി. സാലു പുതിയിടത്തു പറമ്പിൽ, സെക്രട്ടറി കുര്യൻ പതിപള്ളിൽ,മുൻ പ്രസിഡന്റ് മാരായ ബെന്നി പുളിക്കൽ,, മധു കൊല്ലക്കാട്ട്, ഡിപിൻ വാലുമേൽ, ,കെ. എം സെബാസ്റ്റ്യൻ,സണ്ണി തയ്യിൽ തുടങ്ങിയവർ പങ്കെടുത്തു. കാട് നീക്കിയ അസോസിയേഷൻ അംഗങ്ങളെ നഗരസഭാ 20-ആം വാർഡ് കൗൺസിലർ സോണിയ ജയ്ബി, 19 ആം വാർഡ് അംഗം ഐബിമോൾ രാജൻ എന്നിവർ അഭിനന്ദിച്ചു.