കാഞ്ചിയാർ പള്ളിക്കവലയിൽസൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.കാഞ്ചിയാർ സെന്റ് മേരീസ് ഇടവക ദേവാലയത്തിലെ എകെസിസിയുടെയും മാതൃവേദിയുടെയും ലബ്ബക്കട ഐമാക്സ് ഒപ്റ്റിക്കൽസിന്റെയും മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത്രിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 200 ഓളം പേർ പങ്കെടുത്തു.കാഞ്ചിയാർ സെന്റ് മേരീസ് പാരിഷ് ഹാളിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത് ഇടവക വികാരി ഫാദർ ഡോക്ടർ സെബാസ്റ്റ്യൻ കിളിരൂർ പറമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പ്രമുഖനേത്രരോഗ വിദഗ്ധൻ ഡോ. ധ്രുമിൽ രോഗികളെ പരിശോധിച്ചു. തുടർന്ന് വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ അടുത്ത ബുധനാഴ്ച മുണ്ടക്കയത്തെ ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
ഇവർക്ക് ആശുപത്രിയിൽ എത്തുന്നതിനുള്ള വാഹനസൗകര്യവും ഒരുക്കും. ക്യാമ്പിന് ഇടവകയിലെ എ കെ സി സി യിലെ മുഴുവൻ അംഗങ്ങളും നേതൃത്വം വഹിച്ചു.കാഞ്ചിയാർ സെൻറ് മേരീസ് ഇടവകയിലെ എകെസിസിയുടെ നേതൃത്വത്തിൽ തുടർന്നുള്ള നാളുകളിലും സമാന രീതിയിലുള്ള സാമൂഹിക സേവന പ്രവർത്തനങ്ങൾ ഉൾപ്പെടെ നടത്തുവാനുള്ള തീരുമാനത്തിലാണ് മുന്നോട്ടുപോകുന്നത്.