പീരുമേട് തട്ടാത്തിക്കാനത്ത് ജീപ്പും മിനി ബസ്സും തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്

പീരുമേട് തട്ടാത്തിക്കാനത്ത് ജീപ്പും മിനി ബസ്സും തമ്മിൽ കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്. തമിഴ്നാട്ടിൽ നിന്നും വാഗമൺ സന്ദർശിച്ച് തിരികെ വരികയായിരുന്നവർ സഞ്ചരിച്ച മിനി ബസ്സും തമിഴ്നാട്ടിൽ നിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്നു താർ ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് പത്തുമണിയോടെയാണ് സംഭവം. ജീപ്പ് അമിതവേഗത്തിൽ ആയിരുന്നു ദൃക്സാക്ഷികൾ പറയുന്നു.
പരിക്കേറ്റനാലു പേരെയും പീരുമേട് താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു. ഇതിനുശേഷം ഇവരെ തേനിയിലേക്ക് കൊണ്ടുപോയി .ജീപ്പ് യാത്രികരായ ശിവമണി,വെങ്കിട്ട് , കാർത്തിക്,അഹമ്മദ് എന്നിവർക്കാണ് പരിക്ക്. ഇതിൽ 3 പേരുടെ പരിക്ക് ഗുരുതരമാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.