ഓൾ ഇന്ത്യൻ ഷിറ്റോറിയു കരാട്ടേ ദേശീയ ചാമ്പ്യൻഷിപ്പിൽ മെഡൽ തിളക്കത്തിൽ എഴുംകുംവയൽ കരാട്ടെ ടീം

തമിഴ്നാട്ടിലെ ചെന്നൈ കൊട്ടിവാക്കം നല്ലൈനാടാർ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽവെച്ചു നടന്ന ഓൾ ഇന്ത്യ ഷിറ്റോറിയു കരാട്ടേ ദേശീയ ചാമ്പ്യൻഷിപ്പിൽ മെഡൽ തിളക്കവുമായി എഴുകുംവയൽ കരാട്ടേ ടീം. ആഗസ്റ്റ് 23,24 തീയതികളിൽ ചെന്നൈ കൊട്ടിവാക്കം നല്ലൈനാടാർ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചുനടന്ന ഓൾ ഇന്ത്യൻ ഷിറ്റോറിയു കരാട്ടേ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി രണ്ട് ഗോൾഡും,നാല് വെള്ളിയും,രണ്ട് വെങ്കലവും അടക്കം എട്ടു മെഡലുകളാണ് ടീം കേരളത്തിനായി നേടിയത്.
സീനിയർ പുരുഷ വിഭാഗം കത്താ മത്സരത്തിൽ ബിപിൻ ജയ്മോൻ ഗോൾഡ്മെഡൽനേടി ഇതേ ഇനത്തിൽ പി.എസ് ശ്രീഹരി വെങ്കലമെഡലും നേടി.പുരുഷവിഭാഗം ഫൈറ്റിങ്ങിൽ -60 കിലോ വിഭാഗത്തിൽ ബിപിൻജയ്മോൻ ഗോൾഡ് മെഡൽ നേടിയപ്പോൾ,പുരുഷവിഭാഗം -84 കിലോഗ്രാം ഫൈറ്റിങ്ങിൽ സച്ചിൻ ടോം വെങ്കലമെഡൽ നേടി.
ടീം കത്താ ഇനത്തിൽ അഖിൽ വിജയൻ,വൈഷ്ണവ് ബിജു,ബിപിൻ ജയ്മോൻ,പി.എസ് ശ്രീഹരിഎന്നിവർ അടങ്ങിയ ടീം വെള്ളിമെഡൽ നേടി.എഴുകുംവയൽ കരാട്ടേ ടീം മുഖ്യപരിശീലകൻ ക്യോഷി മാത്യൂജോസഫിന്റ നേതൃത്വത്തിലുള്ള ടിം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
സമാപനനമ്മേളനം ഷോളിംഗനല്ലൂർ എം.എൽ.എ എസ് അരവിന്ത് രമേഷ് ഉദ്ഘാടനം ചെയ്തു.വിരുഗപക്കം എം.എൽ.എ എ.എം.വി പ്രഭാകരർ രാജ വിഷിഷ്ട അഥിഥിയായി പങ്കെടുത്തു.ഷിറ്റോറിയു കരാട്ടേ വേൾഡ് ഹെഡും ഗവർണ്ണറും ആയ സോകേ കെനിയു മബുനി (ജപ്പാൻ) ചാമ്പ്യൻഷിപ്പിൽ മുഖ്യഅഥിഥി ആയിരുന്നു.ചാമ്പ്യൻഷിപ്പ് 24 ന് വൈകിട്ട് സമാപിച്ചു.