റോഡ് സുരക്ഷാ വാരാചരണം സംഘടിപ്പിച്ച് ജെ സി ഐ രാജകുമാരി യുണിറ്റ്
സാമൂഹിക സാംസ്കാരിക സേവന രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്യ്മകളിൽ ഒന്നാണ് ജൂനിയർ ചേംബർ ഓഫ് ഇന്ത്യ . സാമൂഹ്യ സേവന പ്രവർത്തങ്ങൾക്ക് ഒപ്പം അംഗങ്ങളെ നേതൃത്വ നിരയിലേക്ക് ഉയർത്തുക,അതിനുള്ള പരിശീലനങ്ങൾ സംഘടിപ്പിക്കുക,തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ജെ സി ഐ രാജകുമാരി യുണിറ്റ് പ്രവർത്തിച്ചു വരുന്നത്.
ജനുവരി 11 മുതൽ 17 വരെ റോഡ് സുരക്ഷാ വാരാചരണം നടത്തുവാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകരമാണ് ജെ സി ഐ രാജകുമാരി യുണിറ്റ് വാരാചരണം സംഘടിപ്പിച്ചത്. രാജകുമാരി ബൈസൺവാലി റോഡിലെ ദിശാബോർഡുകൾ ശുചികരരിച്ചും കാട്ടുപടർപ്പുകൾ വെട്ടി തെളിച്ചുമാണ് റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കം കുറിച്ചത്.പുതുവർഷത്തിലെ ആദ്യ സാമൂഹ്യ സേവന പ്രവർത്തങ്ങളുടെ ഉത്‌ഘാടനം യുണിറ്റ് അംഗവും സോൺ വൈസ് പ്രസിഡന്റുമായ എബിൻ ബോസ് ഉത്‌ഘാടനം ചെയ്‌തു.
രാജകുമാരി -ബൈസൺവാലി റോഡിലെ പത്ത് കിലോമീറ്റർ ദൂരപരിധിയിൽ വരുന്ന ദിശാബോർഡുകൾ ആണ് ജെ സി ഐ യൂണിറ്റിന്റെ നേതൃത്വത്തിൽ കഴുകി വൃത്തിയാക്കുകയും കാട്ടുപടർപ്പുകൾ വെട്ടി തെളിക്കുകയും ചെയ്‌തത്. യുണിറ്റ് പ്രസിഡന്റ് അനീഷ് ജോർജിന്റെ നേതൃത്വത്തിൽ നടന്ന ശുചികരണത്തിൽ സോൺ ഡയറക്ടർ മാനേജ്മെന്റ് ബ്രീസ് ജോയി, സെക്രട്ടറി ,സുരേഷ് കെ എം ,ലേഡി ജെസിസ് റീജിയണൽ കോർഡിനേറ്റർ ജെറിൻ ജോസഫ്,ലേഡി ജെസിസ് ചെയർ പേഴ്സൺ ഡാലിയ,എൽദോസ്,റിജോ കുര്യൻ, ജെസിഐ രാജകുമാരി യുണിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു