കട്ടപ്പന ഫെസ്റ്റിന് സമാപനം
2024 ഡിസംബർ 18 മുതലാണ് കട്ടപ്പനയിൽ ഫെസ്റ്റിന് തിരി തെളിഞ്ഞത്. ക്രിസ്മസ് പുതുവത്സര അവധികളെ ആനന്ദമാക്കാൻ ആരംഭിച്ച വീണ്ടും ദിവസങ്ങളോളം നീണ്ടു. കടലിന്റെ അടിത്തട്ടിലെ കാഴ്ചകൾ അനുഭവപ്പെടുത്തുന്ന ടണൽ എക്സ്പോ ആയിരുന്നു ഫെസ്റ്റിന്റെ മുഖ്യ ആകർഷണം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആനന്ദം പകരുന്നതായിരുന്നു ടണലിനുള്ളിലെ കാഴ്ചകൾ .
തുടർന്നുള്ള ബേർഡ്സ് എക്സ്പൊയും ഏറെ കൗതുകം പകരുന്നത് ആയിരുന്നു. വിവിധ വസ്തുക്കളെ പരിചയപ്പെടുത്തുകയും വാങ്ങാൻ അവസരം ഒരുക്കുകയും ചെയ്ത സ്റ്റാളുകളിൽ എന്നും വലിയ ജനതിരക്കാണ് അനുഭവപ്പെട്ടത്. തുടർന്ന് പ്രധാന നഗരങ്ങളിലും ടൗണുകളിലും മാത്രം അമ്യൂസ്മെന്റ് റൈഡുകൾ ഫെസ്റ്റിൽ സാഹസിക വിനോദത്തിനും അവസരം ഒരുക്കി.
മുതിർന്നവർക്ക് ഒപ്പം കുട്ടികൾക്കും നിരവധി റൈഡുകളും ആക്ടിവിറ്റികളും ആണ് ടെസ്റ്റിൽ ഉണ്ടായിരുന്നത്. ഇതോടൊപ്പം നിരവധി സാംസ്കാരിക പരിപാടികളും, ഗാനമേളകളും നടന്നു. ഹൈറേഞ്ചിൽ ആദ്യമായി ബോക്സിങ് ചാമ്പ്യൻഷിപ്പിനും ഫെസ്റ്റിൽ വേദിയൊരുങ്ങി. സമാപനയോഗത്തിൽ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു. ഇനി കട്ടപ്പനിയെ ഒന്നാകെ ഇളക്കിമറിക്കുന്ന ഫെസ്റ്റിന് ഒരു കൊല്ലം കൂടി കാത്തിരിക്കണം.






