വനത്തിൽ തോക്കുകളുമായി അതിക്രമിച്ചു കടന്ന് നായാട്ടിന് ശ്രമിച്ച നാലംഗ സംഘത്തിൽ ഒരാളെ പീരുമേട് മുറിഞ്ഞപുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി

റിസർവ് വനത്തിൽ തോക്കുകളുമായി അതിക്രമിച്ചു കടന്ന് നായാട്ടിന് ശ്രമിച്ച നാലംഗ സംഘത്തിൽ ഒരാളെ പീരുമേട് മുറിഞ്ഞപുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി.കണയംങ്കവയൽ വടകര വീട്ടിൽ ഡൊമിനിക് ജോസഫിനെ ആണ് പിടികൂടിയത്.സംഭവം നടക്കുമ്പോൾ ഇയാളുടെ കൂടെ ഉണ്ടായിരുന്ന മറ്റു മൂന്നുപേർ ഓടി രക്ഷപ്പെട്ടു.വനം വകുപ്പ് കോട്ടയം ഡിവിഷന് കീഴിൽ എരുമേലി റെയിഞ്ചിൽ മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ റാന്നി റിസർവ് വനത്തിൽ പുറക്കയം ഭാഗത്താണ് തോക്കുകളുമായി അതിക്രമിച്ചു കടന്നു നായാട്ടിനു ശ്രമിച്ച 4 പേരിൽ ഒരാളെ തോക്കുമായി പിടി കൂടിയത്.
ഇന്നലെ വൈകിട്ടോടു കൂടിയാണ് നായാട്ട് സംഘത്തെ വനം ഉദ്യോഗസ്ഥർ കണ്ടത്. വനത്തിൽ ക്യാമ്പിംഗ് കഴിഞ്ഞ്ഉദ്യോഗസ്ഥർ മടങ്ങുന്ന വഴിക്ക് നായാട്ട് സംഘം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മുൻപിൽ പെടുകയായിരുന്നു.ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ട ഉടനെ മറ്റു മൂന്നുപേർ ഓടി രക്ഷപ്പെട്ടു. ഇവരുടെ കൈയിലും തോക്കുകൾ ഉണ്ടായിരുന്നു.ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന കണയംങ്കവയൽ വടകര വീട്ടിൽ ഡൊമിനിക് ജോസഫിനെ തോക്ക് ഉൾപ്പെടെയാണ് ആണ് പിടികൂടിയത്.
തുടർന്ന് ചോദ്യം ചെയ്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കണയങ്കവയൽ സ്വദേശിയായ മാത്യു. സൈജു. തങ്കമണി സ്വദേശിയായ സനീഷ് എന്നിവരാണ് ഓടി രക്ഷപ്പെട്ടവർ. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.