മാധ്യമപ്രവർത്തകർ നാടിൻ്റെ കണ്ണാടി: മന്ത്രി റോഷി അഗസ്റ്റിൻ, കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു

Jan 11, 2025 - 17:52
 0
മാധ്യമപ്രവർത്തകർ നാടിൻ്റെ കണ്ണാടി: മന്ത്രി റോഷി അഗസ്റ്റിൻ,
കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു
This is the title of the web page

 മാധ്യമപ്രവർത്തകർ നാടിന്റെ കണ്ണാടിയാണെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ചെറുതോണിയിൽ കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോര ജില്ലയായ ഇടുക്കിയുടെ ബഹുതല സ്പർശിയായ സാമൂഹ്യ പ്രശ്നങ്ങൾ ജനശുദ്ധിയിലേക്കും ഭരണകേന്ദ്രങ്ങളിലേക്കും എത്തിക്കാൻ മാധ്യമപ്രവർത്തകർ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തദ്ദേശീയ മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിഗണിക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകരെ ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ആദരിച്ചു. ജനങ്ങൾക്ക് ആഘോഷം പകരുന്ന പോസിറ്റീവ് വാർത്തകൾ മാധ്യമപ്രവർത്തകർ കണ്ടെത്തണമെന്ന് കളക്ടർ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മാധ്യമപ്രവർത്തകർക്കായി ഏർപ്പെടുത്തിയ 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണുപ്രദീപ് നിർവഹിച്ചു. ഇടുക്കിയുടെ ഓരോ മേഖലകളിലും സമയബന്ധിതമായി പോലീസുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.ജെ.യു മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ആഷ ആന്റണി നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഗ്രാമത്തിന്റെ മുഖചിത്രം വരയ്ക്കുന്ന ചിത്രകാരനാണ് മാധ്യമപ്രവർത്തകൻ എന്ന് ആശ ആൻ്റണി പറഞ്ഞു. പൊതുസമ്മേളനത്തിൽ കെ.ജെ.യു ജില്ലാ പ്രസിഡന്റ് ഡോ. ബിജു ലോട്ടസ് അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി സ്മിജൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന ട്രഷറർ ഇ.പി രാജീവ്‌, സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.എ ഷാജി, സെക്രട്ടറി ജോഷി അറയ്ക്കൽ, ഐ.ജെ.യു ദേശീയ സമിതി അംഗം ആഷിക് മണിയംകുളം, സംസ്ഥാന എക്സി. അംഗങ്ങളായ ബിനോയ് വിജയൻ, എം സുജേഷ്, പി. ഷണ്മുഖൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.എസ് മധു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ സജി തടത്തിൽ സ്വാഗതം ചെയ്തു. ഔസേപ്പച്ചൻ ഇടക്കുളത്തിൽ കൃതജ്ഞത പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow