കട്ടപ്പന നവ ജ്യോതി കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷം നടന്നു

നവ ജ്യോതി കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷം വിപുലമായ രീതിയിലാണ് ആഘോഷിച്ചത്. സംഘം പ്രസി. സിനിമോൾ ബിനോയി അധ്യഷത വഹിച്ച യോഗം കട്ടപ്പന നഗരസഭാ ചെയർ പേഴ്സൺ ബീനാ ടോമി ഉത്ഘാടനം ചെയ്തു.കട്ടപ്പന നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായിൽ മുഖ്യപ്രഭാഷണം നടത്തി. രജത ജൂബിലിയോടനുബന്ധിച്ച് സംഘത്തിലേ മുതിർന്ന അംഗങ്ങളേ ആദരിച്ചു.തുടന്ന് വിവിധ കലാപരിപാടികളും നടന്നു.ആഷാ മഹേഷ്, തങ്കമ്മ പി കെ, പ്രസീത ബി. ലു ദിയ തോമസ്, മേരിക്കുട്ടി തോമസ്, ബിൻസി രാജു, സോളി ജിജി, അലൻ കെ ജോസ്, സ്റ്റെഫി എബ്രഹാം, മണി കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.