വണ്ടിപ്പെരിയാറിൽ വ്യാപാരസ്ഥാപനങ്ങൾ കത്തി നശിച്ച സംഭവം സർക്കാർ അടിയന്തിര ധനസഹായം പ്രഖ്യാപിക്കണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി പയ്യമ്പള്ളി

ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടിയായിരുന്നു വണ്ടിപ്പെരിയാർ പശു മല ജംഗ്ഷനിലെ KRS ബിൽഡിംഗിന് തീ പിടിച്ചത്. സംഭവത്തിൽ 6 ഓളം വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചതിലൂടെ കോടികളുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായിരിക്കുന്നത്. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി പയ്യമ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലം സന്ദർശിച്ചു. ചെറുകിട വ്യാപാര മേഖല പ്രതി സന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ .
തോട്ടം മേഖലയായ വണ്ടിപ്പെരിയാറിൽ പ്രവർത്തിച്ചുവരുന്ന ഈ വ്യാപാര സ്ഥാപനങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ധനസഹായം ലഭ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി പയ്യമ്പള്ളി പറഞ്ഞു. ഒരു സ്ഥാപനത്തിൽ നിന്നും ആരംഭിച്ച അഗ്നിബാധ ശ്രദ്ധയിൽപ്പെട്ടയുടൻ അഗ്നിരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചിരുന്നു. എന്നാൽ പീരുമേട് ഫയർ സ്റ്റേഷനിലെ രണ്ട് യൂണിറ്റുകൾ എത്തി ടി അണയ്ക്കുവാൻ ശ്രമിച്ചുവെങ്കിലും ഫയർ എൻജിനുകളിലെ ജലത്തിന്റെ കുറവ് പ്രതിസന്ധി ഏർപ്പെടുത്തിയിരുന്നു.
പിന്നീട് ഇവർ വെള്ളം ശേഖരിച്ച ശേഷമാണ് തീ അണയ്ക്കുവാൻ തുടങ്ങിയത്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ ഇതുപോലുള്ള വീഴ്ചകൾ അംഗീകരിക്കാൻ സാധിക്കില്ല എന്നും . ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് എത്തിയതിനുശേഷം ആണ് തീപൂർണ്ണമായി അണയ്ക്കാൻ സാധിച്ചതെന്നും ആയതിനാൽ ടൂറിസം മേഖല കൂടിയായ വണ്ടിപ്പെരിയാറിലോ കുമളിയിലോ അടിയന്തരമായി ഒരു ഫയർഫോഴ്സ് യൂണിറ്റ് സ്ഥാപിക്കണമെന്നും ജില്ലാ പ്രസിഡണ്ട് സണ്ണി പയ്യമ്പള്ളി ആവശ്യപ്പെട്ടു.
വണ്ടിപ്പെരിയാറിലെ വ്യാപാര സ്ഥാപനത്തിൽ രണ്ടുമണിയോടുകൂടി അഗ്നിബാധ ഉണ്ടായ സമയം രണ്ട് പത്തോടുകൂടി അധികൃതരെ വിവരം അറിയിക്കുകയും പീരുമേട് അഗ്നിരക്ഷാ നിലയത്തിൽ ധരിപ്പിച്ചതും ആണ് . എന്നാൽ തീ അണയ്ക്കുന്നതിന് ആവശ്യമായ വെള്ളം കരുതാതെയാണ് ഫയർഫോഴ്സ് സംഘം എത്തിയത് കട്ടപ്പനയിൽ നിന്നും വന്ന അഗ്നിരക്ഷാ വിഭാഗം ഏലപ്പാറ കുട്ടിക്കാനം ചുറ്റി വന്നതിനാൽ സമയ താമസം മൂലം മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും അഗ്നിപടരുകയായിരുന്നു.
അഗ്നിബാധയുണ്ടായി നിമിഷങ്ങൾക്കകം അധികൃതരെ വിവരം ധരിപ്പിച്ചിട്ടും. അധികൃതരുടെയും അഗ്നിരക്ഷാ വിഭാഗത്തിന്റെയും മെല്ലെ പോക്ക് നയം കൂടുതൽ വ്യാപാരസ്ഥാപനങ്ങൾ കത്ത് നശിക്കുവാൻ കാരണമായതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വണ്ടിപ്പെരിയാർ യൂണിറ്റ് പ്രസിഡണ്ട് S അൻപു രാജ് പറഞ്ഞു.
അഗ്നിക്കിരയായ 6 ഓളം വ്യാപാരസ്ഥാപനങ്ങളിൽ ഏറ്റവുമധികം നഷ്ടം സംഭവിച്ചിരിക്കുന്നത്. അരുൺ എന്റർപ്രൈസസ്സിലാണ് ഏകദേശം 60 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതാണ് അരുൺ എന്റർപ്രൈസസ് ഉടമ .S അരുൾ രാജ് പറഞ്ഞു.25 വർഷമായി ഇദ്ദേഹം നടത്തി വരുന്ന വ്യാപാര സ്ഥാപനത്തിന് 15 ലക്ഷം രൂപയോളം ബാങ്ക് വായ്പ്പയാണുള്ളത്. സീസൺ ആയതിനാലും ശനി ഞായർ കച്ചവടം ലക്ഷ്യമിട്ടും അരുൾ എന്റർപ്രെസസ്സിൽ അധിക സ്റ്റോക്കുകൾ ശേഖരിച്ചിരുന്നതും അഗ്നിക്കിരയായി .
ഈ ബിൽഡിംഗിൽ 3 മാസമായി പ്രവർത്തിച്ചു വന്നിരുന്ന ഗിൽറ്റ് എന്ന വ്യാപാര സ്ഥാപനത്തിന് 25 ലക്ഷം രൂയോ ളം നഷ്ടം കണക്കാക്കുന്നതായും സമാന രീതികളിൽ തന്നെ മറ്റ് വ്യാപാര സ്ഥാപനങ്ങൾക്കും ദുരന്തത്തിൽ നഷ്ടങ്ങൾ സംഭവിച്ചതായുമാണ് വ്യാപാരികൾ അറിയിച്ചിരിക്കുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡണ്ട് സണ്ണി പയ്യമ്പള്ളി, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് KR വിനോദ്, വണ്ടിപ്പെരിയാർ യൂണിറ്റ് പ്രസിഡന്റ് എസ് അൻബുരാജ്, യൂണിറ്റ് സെക്രട്ടറി റിയാസ് അഹമ്മദ്, മറ്റ് ഭാരവാഹികൾ തുടങ്ങിയവർ അഗ്നിക്കിരിയായി വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി.