ഇടുക്കി മൂന്നാറിൽ വർക്ക്ഷോപ്പ് ഉടമയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
ബുധനാഴ്ച രാത്രിയിലാണ് സംഭവം. പ്രതികൾ കെ.ഡി.എച്ച്. ക്ലബ്ബിന് സമീപത്തുള്ള രാധാകൃഷ്ണന്റെ വീട്ടിൽ അതിക്രമിച്ചുകയറി വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.പഴയ മൂന്നാറിൽ ബൈക്ക് വർക്ക്ഷോപ്പ് നടത്തുന്ന എം.രാധാകൃഷ്ണനാണ് വെട്ടേറ്റത്. ഇയാളുടെ തോളിനാണ് വെട്ടേറ്റത്. നേരത്തെ പഴയമൂന്നാർ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ ഇവർ തമ്മിൽ വാക്കുതർക്കവും അടിപിടിയുമായുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. മൂന്നാർ സിഐ രാജൻ കെ അരമനയുടെ നിർദ്ദേശപ്രകാരം എസ്.ഐ.അജേഷ് കെ.ജോണിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

