ഗവ. ഹോമിയോ ഡിസ്‌പെന്‍സറി മാറ്റിയ നടപടിയിൽ ഹോമിയോ ഡിസ്‌പെന്‍സറി സംരക്ഷണ സമിതി 23 മുതല്‍ ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ റിലേ നിരാഹാര സമരം ആരംഭിക്കും.രാവിലെ 10ന് ചലച്ചിത്ര നടന്‍ സന്തോഷ് പരമേശ്വരന്‍ ഉദ്ഘാടനംചെയ്യും.

Nov 21, 2026 - 18:35
 0
ഗവ. ഹോമിയോ ഡിസ്‌പെന്‍സറി മാറ്റിയ നടപടിയിൽ ഹോമിയോ ഡിസ്‌പെന്‍സറി സംരക്ഷണ സമിതി 23 മുതല്‍ ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ റിലേ നിരാഹാര സമരം ആരംഭിക്കും.രാവിലെ 10ന് ചലച്ചിത്ര നടന്‍ സന്തോഷ് പരമേശ്വരന്‍ ഉദ്ഘാടനംചെയ്യും.
This is the title of the web page

ഗവ. ഹോമിയോ ഡിസ്‌പെന്‍സറി മാറ്റിയ നടപടിയില്‍ രണ്ടാംഘട്ടത്തിന്റെ പ്രക്ഷോഭത്തിന്റെ ഭാഗമായി ഈട്ടിത്തോപ്പ് ഹോമിയോ ഡിസ്‌പെന്‍സറി സംരക്ഷണ സമിതി 23 മുതല്‍ ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ റിലേ നിരാഹാര സമരം ആരംഭിക്കും. രാവിലെ 10ന് ചലച്ചിത്ര നടന്‍ സന്തോഷ് പരമേശ്വരന്‍ ഉദ്ഘാടനംചെയ്യും. കേരള ആശുപത്രി സംരക്ഷണ സമിതി ചീഫ് കോ ഓര്‍ഡിനേറ്റര്‍ ശൈലജ പുഞ്ചക്കരി മുഖ്യാതിഥിയാകും. പഞ്ചായത്തംഗം സോജന്‍ മാളിയേക്കല്‍ നിരാഹാരമനുഷ്ഠിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

42 വര്‍ഷത്തിലേറെയായി ഈട്ടിത്തോപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിസ്‌പെന്‍സറി നാട്ടുകാരെ കബളിപ്പിച്ചാണ് ഇരട്ടയാറിലേക്ക് മാറ്റിയത്. ഇതിനെതിരെ നാട്ടുകാര്‍ സെപ്റ്റംബര്‍ 11 മുതല്‍ സമരത്തിലാണ്. മുഖ്യമന്ത്രി, എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടും ഫലമില്ല. സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അണിനിരന്ന് പലതവണ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിട്ടും ഭരണസമിതി അവഗണിച്ചു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഡിസ്‌പെന്‍സറി ഈട്ടിത്തോപ്പില്‍ നിലനിര്‍ത്തുമെന്നുള്ള എംഎല്‍എയുടെ ഉറപ്പും പാഴായതായും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ജനാധിപത്യ രീതിയില്‍ സമരം നടത്തിയവരെ കള്ളക്കേസില്‍ കുടുക്കി. റിലേ നിരാഹാര സമരത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ശ്രീകാന്ത് പേങ്ങാട്ടുതെക്കേല്‍, രാജന്‍ വെള്ളാപ്പള്ളില്‍, വിനീത് വിജയന്‍, ബെന്നി കുഴികോടിയില്‍, മധു പുന്നയ്ക്കല്‍, മഞ്ജു മുതുകാട്ടില്‍, മഞ്ജു എണ്ണശേരില്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow