കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വെങ്ങാലൂർക്കടയിൽ നടപ്പിലാക്കുന്ന ലൈഫ് പാർപ്പിട സമുച്ചയത്തിൻ്റെ പേരിൽ എം എൽ എ റോയി കെ പൗലോസിനെ തിരെയുളള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് കോൺഗ്രസ്.
2020 സെപ്റ്റംബർ 24 - ന് പദ്ധതിയുടെ പണി ആരംഭിക്കുകയും, 2026 - ഡിസം ബറിൽ പണി പൂർത്തീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്ന പദ്ധതി നിലവിൽ 10 % ശതമാനം മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്. 26/10/2026- ൽ ഇടുക്കി ജില്ല കളക്ടറുടെ ചേമ്പറിൽ നടന്ന അവലോകന യോഗത്തിൽ പദ്ധതി പൂർത്തീകരിച്ച കരിമണ്ണൂർ, അടി മാലി പഞ്ചായത്ത് പ്രതിനിധികൾ നമ്മുടെ നാടിൻ്റെ കാലാവസ്ഥയ്ക്ക് അനുയോജ്യ മല്ലാത്ത മെറ്റീരിയൽ ആണ് ഈ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
എന്ന് അഭിപ്രായപ്പെടുകയും, കട്ടപ്പന, വാത്തിക്കുടി, പഞ്ചായത്ത് പ്രതിനിധികൾ ഇത് ശരിവയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ കാഞ്ചിയാറിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരോട് ഇ നിർമ്മാണങ്ങൾ നേരിൽകണ്ട് ബോധ്യപ്പെട്ട് തുടർനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നവംബർ 3 -ാം തീയതി കാഞ്ചിയാർ പഞ്ചായത്ത് ഭരണസമിതി ഒന്നടങ്കം കരിമണ്ണൂരിലെ ഫ്ളാറ്റ് സമുച്ചയം കാണുകയും നിർമ്മാണം നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലെ യെന്ന് മനസിലാക്കുകയും ചെയ്തു.
നിർമ്മാണം പൂർത്തിയാക്കി പഞ്ചായത്ത്കൾക്ക് വിട്ട് നൽകിയ കരിമണ്ണൂർ അടിമാലി സമുച്ചയങ്ങൾ നനഞ്ഞ് ഒലിച്ച് നിർമാണത്തിന് ഉപയോഗിച്ച വി ബോർഡ് ഷീറ്റുകൾ ഉൾപ്പെടെ അടർന്ന് വീഴുന്ന സ്ഥിതിയിലും, ടോയ്‌ലറ്റ് പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലുമാണ്.തനത് ഫണ്ട് കുറഞ്ഞ പഞ്ചായത്തുകൾക്ക് ഈ പദ്ധതി വിട്ടു കിട്ടുന്നതോടെ ഇതിന്റെ മെയിന്റനൻസിന് വലിയ തുക മാറ്റി വെയ്‌ക്കേണ്ടിവരും.
കാഞ്ചിയാറ്റിലെ സമുച്ചയത്തിന് 5,44,26,000/- രൂപ മുതൽ മുടക്കുമ്പോൾ ഒരു കുടുംബത്തിന് ഏതാണ്ട് 12.50 ലക്ഷത്തോളം ആണ് വകയിരുത്തിയിരിക്കുന്നത്.ആ തുകയ്ക്ക് സ്ഥലവും, വീടും നിർമ്മിക്കാമെന്നിരിക്കെ ഈ സമുച്ചയം നിർമിക്കുന്ന മേഖലയിൽ വലിയ രീതിയിൽ ജലക്ഷാമവും ഉളളതാണ്.
മുൻമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ നടപ്പാക്കാതെ തുരങ്കം വയ്ക്കുന്നു എന്ന ആരോപണം ശരിയല്ല എന്നും കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്തോമസ് മൈക്കിൾ, കോൺഗ്രസ് കാഞ്ചിയാർ മണ്‌ഡലം പ്രസിഡൻ്റ് കമ്മിറ്റി അനീഷ് മണ്ണൂർ എന്നിവർ വർത്താ സമ്മേളനത്തിൽ പറഞ്ഞു.



