ഓർത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനത്തിലെ സെൻ്റ് ജോസഫ് ഫോറം വാർഷിക സമ്മേളനം 2026 നവംബർ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ചക്കുപള്ളം ഗത്‌സിമോൻ അരമന ചാപ്പലിൽ നടക്കുന്നതാണ്.
ഓർത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനത്തിലെ സെൻ്റ് ജോസഫ് ഫോറം വാർഷിക സമ്മേളനം 2026 നവംബർ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ചക്കുപള്ളം ഗത്‌സിമോൻ അരമന ചാപ്പലിൽ നടക്കുന്നതാണ്. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ സേവേറിയോസ് അദ്ധ്യക്ഷത വഹിക്കും. വാർഷിക സമ്മേളനം ഉടുമ്പൻചോല എം എൽ എ അഡ്വ സേനാ പതി വേണു ഉദ്ഘാടനം ചെയ്യും.
സെൻ്റ് ജോസഫ് ഫോറത്തിൻ്റെ കേന്ദ്ര വൈസ് പ്രസിഡൻ്റ് ഫാ സി എ ഐസക് മുഖ്യപ്രഭാഷണം നടത്തും സെൻ്റ് ജോസഫ് ഫോറം കേന്ദ്ര ജനറൽസെക്രട്ടറി ഡോ മാത്യു പി ജോസഫ്, ഇടുക്കി ഭദ്രാസന സെക്രട്ടറി ഫാ ബിജു ആൻഡ്രൂസ്, സെൻ്റ് ജോസഫ് ഫോറം ഇടുക്കി വൈസ് പ്രസിഡൻ്റ് എവി കുര്യൻ കോർഎപ്പിസ്കോപ്പാ, സെൻ്റ് ജോസഫ് ഫോറം ഇടുക്കി ഭദ്രാസന സെക്രട്ടറി സി കെ ജേക്കബ്, ജോയിൻ്റ് സെക്രട്ടറി എം എസ് ജോസഫ് എന്നിവർ ആശംസകൾ അർപ്പിക്കും.

