കട്ടപ്പന മുനിസിപ്പൽ തലത്തിലുള്ള കേരളോത്സവത്തിന് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.

Nov 21, 2026 - 15:43
 0
കട്ടപ്പന മുനിസിപ്പൽ തലത്തിലുള്ള കേരളോത്സവത്തിന് തുടക്കമായി.
നഗരസഭ ചെയർപേഴ്സൺ  ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു.
This is the title of the web page

കട്ടപ്പന മുനിസിപ്പൽ തലത്തിലുള്ള കേരളോത്സവത്തിന് തുടക്കമായി.നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉത്ഘാടനം ചെയ്തു. നവംമ്പർ 21, 22 തീയതികളിലായാണ് വിവിധ വേദികളിലായി മത്സരം നടക്കുന്നത്.രാവിലെ 9.30-ന് നഗരസഭ കോൺഫറൻസ് ഹാളിൽ വച്ച് നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു . 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് കലാ മത്സരങ്ങളും സാഹിത്യരചന മത്സരങ്ങളും ഇതേ വേദിയിൽ ആരംഭിച്ചു. കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരവും, കട്ടപ്പന യൂത്ത് യുണൈറ്റഡ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ബാഡ്‌മിന്റൺ മത്സരങ്ങളും, മൈൻഡ് മാസ്റ്റർ ചെസ്സ് അക്കാദമിയിൽ ചെസ്സ് മത്സരവും വെകിട്ട് 4 മണിക്ക് വടംവലി മത്സരവും നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

22 ന് രാവിലെ സെന്റ്. ജോർജ്ജ് സ്കൂൾ ഗ്രൗണ്ടിൽ അത് ലറ്റിക്സ് മത്സരങ്ങളും, മുനിസിപ്പൽ ഗ്രൌണ്ടിൽ 9.00 എ.എം ന് വോളിബോൾ മത്സരവും, ഡോൺബോസ്കോ സെൻട്രൽ സ്കൂളിൽ 10.00 എ.എം ന് ബാസ്കറ്റ് ബോൾ മത്സരവും, ഗവ. കോളേജ് കട്ടപ്പനയിൽ 10.00 എ.എം ന് കബഡി മത്സരവും, 11.00 എ.എം ന് മുനിസിപ്പൽ ഗ്രൌണ്ടിൽ ഫുട്ബോൾ മത്സരങ്ങളും നടക്കും. വൈകിട്ട് 3.00 ന് കട്ടപ്പന മിനി സ്റ്റേഡിയത്തിൽ പഞ്ചഗുസ്തി മത്സരവും, 05.00 മണിക്ക് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. സമ്മാനദാനം പ്രസശസ്ത സിനിമാ താരം ബോബി കുര്യൻ നിർവ്വഹിക്കും.

Slide 1
Slide 2
Slide 1
Slide 2

 നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ലീലാമ്മ ബേബി, വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി, സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർമാരായ സുനിജ ശശീന്ദ്രൻ, ബിൻസി ഷിനോജ്, രഞ്ജിനി സജീവ്, സോബി ബേബി എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow