കുട്ടിക്കാനം പുല്ലുപാറ ബസ് അപകടത്തിൽ കെഎസ്ആർടിസി ബസിന് ബ്രേക്ക്‌ തകരാർ ഇല്ലെന്ന് മോട്ടർ വാഹന വകുപ്പ്

Jan 7, 2025 - 15:49
 0
കുട്ടിക്കാനം പുല്ലുപാറ ബസ് അപകടത്തിൽ കെഎസ്ആർടിസി ബസിന് ബ്രേക്ക്‌ തകരാർ ഇല്ലെന്ന് മോട്ടർ വാഹന വകുപ്പ്
This is the title of the web page

കുട്ടിക്കാനം പുല്ലുപാറ ബസ് അപകടത്തിൽ കെഎസ്ആർടിസി ബസിന് ബ്രേക്ക്‌ തകരാർ ഇല്ലെന്ന് മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കി. വാഹനത്തിൽ സ്പീഡ് ഗവർണർ ഉണ്ടായിരുന്നു. വണ്ടിയുടെ വീൽ അഴിച്ച് പരിശോധന നടത്തും. ചെറിയ ഗിയറിൽ ഇറക്കം ഇറങ്ങിയതാണോ അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നതെന്ന് എൻഫോഴ്‌സ്മെന്റ് ആർടിഒ കെ.കെ രാജീവ്‌ പറഞ്ഞു.ബസിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് നേരത്തെ ഡ്രൈവർ പറഞ്ഞിരുന്നു.ബസ് അപകടത്തിൽ നാല് പേരാണ് മരിച്ചത്. തഞ്ചാവൂരിലേക്ക് തീർത്ഥാടന യാത്ര പോയ മാവേലിക്കര സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മാവേലിക്കര സ്വദേശികളായ രമ മോഹൻ, അരുൺ ഹരി, സംഗീത് എന്നിവർ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബിന്ദു നാരായണൻ മരിച്ചത്. ബസിൽ ഉണ്ടായിരുന്ന 33 പേർക്ക് പരിക്കേറ്റു. കുട്ടിക്കാലത്തെ വളവ് ഇറങ്ങിയപ്പോൾ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുവെന്ന് ഡ്രൈവർ രാജീവ് കുമാർ പറഞ്ഞിരുന്നത്. മരിച്ചവരുടെ കുടുംബത്തിന് കെഎസ്ആർടിസി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സ ചെലവും കെഎസ്ആർടിസി വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അപകടം നടന്നപ്പോൾ തന്നെ നാട്ടുകാരും ശബരിമല തീര്‍ത്ഥാടകരും വിനോദസഞ്ചാരികളുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനത്തിലുണ്ടായിരുന്ന പലരും താഴ്ച്ചയില്‍ നിന്നും സാവധാനം പിടിച്ച് റോഡിലെത്തുകയായിരുന്നു.മൂന്ന് പേര്‍ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊട്ടാരക്കര ഡിപ്പോയില്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വീസ് നടത്തുന്ന ബസ് മാവേലിക്കര ഡിപ്പോയില്‍ വാടകകയ്ക്ക് എടുത്താണ് തീര്‍ത്ഥയാത്രയ്ക്ക് പോയത്.വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ രാജീവ്കുമാറിന് കാലിനാണ് പരുക്കേറ്റത്. ബ്രേക്ക് നഷ്ടമായപ്പോള്‍ വളവിനോട് ചേര്‍ന്ന് ഇടതു വശത്തുള്ള തിട്ടയില്‍ ഇടിപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചതായും വാഹനം റോഡിന് കുറുകെ തിരിഞ്ഞ് പിന്‍ഭാഗമാണ് താഴേയ്ക്ക് പതിച്ചതെന്നും ഡ്രൈവര്‍ പറഞ്ഞു. താഴ്ചയില്‍ നിന്നും വൈകുന്നേരത്തോടെ ബസ് ഉയര്‍ത്തി. മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തുകയും ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow