കട്ടപ്പന നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരം സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. ചെയർപേഴ്സൺ ബീനാ റ്റോമി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

ജനുവരി 1 മുതൽ 7 വരെ സംസ്ഥാനത്ത് ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ വലിച്ചെറിയൽ വിരുദ്ധവാരം ആചരിക്കുകയാണ്.ഇതിന് സമാപനം കുറിച്ചാണ് കട്ടപ്പന നഗരസഭയിൽ തിരിച്ചറിവിൻ്റെ പുതുവർഷം, മാറ്റത്തിന് കയ്യോപ്പ് സിഗ്നേച്ചർ ക്യാമ്പയിൽ സംഘടിപ്പിയ്യത്. നഗരസഭ ചെയർപേഴ്സൺ ബീനാ റ്റോമി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ: . കെ ജെ ബെന്നി, ഹെൽത്ത് ഇൻസ്പെക്ടർ ജിൻസ് സിറിയക്ക് , സെക്രട്ടറി അജി.കെ തോമസ്, നഗരസഭ കൗൺസിലർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.