വണ്ടിപ്പെരിയാർ ഡൈമുക്ക് ദേവീക്ഷേത്രത്തിൽ വീണ്ടും മോഷണം നടന്നു
കഴിഞ്ഞ ദിവസമാണ് വണ്ടിപ്പെരിയാർ ഡൈമൂക്കിൽ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രത്തിൽ മോഷണം നടന്നതായി കണ്ടെത്തിയിരിക്കുന്നത് ഉത്സവകാലം അല്ലാത്തതിനാൽ രണ്ടുദിവസത്തിന് ഒരു പ്രാവശ്യമാണ് വിളക്ക് കത്തിക്കുന്നത് നട തുറക്കുന്നത്. ഇങ്ങനെ അമ്പലത്തിൽ എത്തിയ പൂജാരിയാണ് അമ്പലത്തിലെ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്ന മുറി തുറന്നു കിടക്കുന്ന ആദ്യം കാണുന്നത് തുടർന്ന് നടത്തിയ പരിശോധനയിൽ അമ്പലത്തിലേക്ക് കാണിക്കയും സംഭാവനയായും കിട്ടിയ നിലവിളക്ക് കിണ്ടി പാത്രങ്ങൾ തുടങ്ങിയവ സൂക്ഷിച്ചിരുന്ന ചാക്ക് കുത്തിത്തുടർന്ന നിലയിൽ കണ്ടെത്തി. ഇതോടെയാണ് സാധനങ്ങൾ നഷ്ടമായ വിവരം കമ്മിറ്റി അംഗങ്ങളും മറ്റ് നാട്ടുകാരും അറിയുന്നത്.
പിന്നീട് നടത്തിയ തിരച്ചിലിൽ വ്യാപകമായ മോഷണശ്രമം അമ്പലത്തിൽ നടന്നിട്ടുള്ളതായി കണ്ടെത്തി. എന്നാൽ സംഭവത്തിൽ വണ്ടിപ്പെരിയാർ പോലീസിൽ കമ്മറ്റി ഭാരവാഹികൾ ആദ്യം പരാതി നൽകിയില്ല. ഇക്കാര്യം അന്വേഷിച്ചപ്പോഴാണ് കഴിഞ്ഞ രണ്ടുതവണ അമ്പലത്തിലെ സിസിടിവി അടക്കം ഉള്ള സാധനങ്ങളും കാണിക്കവഞ്ചിയും ദേവിക്ക് ചാർത്തിരുന്ന താലിയടക്കം മോഷണം പോയിട്ട് പോലീസിൽ പരാതി നൽകുകയും ഇത് അന്വേഷിക്കാൻ പോലീസ് എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്നുവരെ യാതൊരു തുമ്പും അതിന് ലഭിച്ചിട്ടില്ല.
ഇപ്പോൾ നടന്ന മോഷണത്തിനും ഇതുതന്നെയായിരിക്കും അവസ്ഥ എന്നുള്ളത് കൊണ്ടാണ് സംഭവമായി ബന്ധപ്പെട്ട പോലീസിൽ പരാതി നൽകാത്തതെന്ന് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. ഇതേസമയം ക്ഷേത്രങ്ങൾക്ക് കേന്ദ്രീകരിച്ച് മോഷണ പരമ്പര തുടരുന്ന സാഹചര്യത്തിൽ ഇടുക്കി എസ്പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്.

