വണ്ടിപ്പെരിയാറിൽ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണ് അപകടം

വണ്ടിപ്പെരിയാർ ഡൈമുക്ക് അഞ്ച്മുറി പുതു വലിലാണ് വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് അപകടം സംഭവിച്ചത്. ജനുവരി 2 തിയതി രാവിലെ 10.30 ന് പ്രദേശത്ത് ശക്തമായ കാറ്റ് വീശിയതോടു കൂടിയായിരുന്നു പ്രദേശവാസിയായ അജിത് ഭവനിൽ അനിതയുടെ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണ് അപകടം സംഭവിച്ചത്.ഈ സമയം വീട്ടമ്മയായ അനിത ബാത്ത്റൂമിൽ തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ടയുടൻ അനിത വീടിനകത്തുണ്ടായിരുന്ന കുഞ്ഞിനെയും ഏടുത്ത് പുറത്തേക്ക് ഓടിയ തോടുകൂടി വൻ അപകടമാണ് ഒഴിവായത്.
ഇവരുടെ വീടിനടുത്തെ K ഗോപിയെന്ന വ്യക്തിയുടെ പറമ്പിലെ മരമാണ് ഒടിഞ്ഞു വീണത്. അനിതയുടെ വീടിന് സമീപത്തെ അപകടകരമായി നിലകൊള്ളുന്ന വ്യക്തിയുടെ പറമ്പിലെ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കുകയോ മരങ്ങൾ മുറിച്ചു മാറ്റുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഉടമയെ സമീപിക്കെ നിഷേധാത്മക സമീപനമാണ് ഉണ്ടായതെന്നാണ് വീട്ടമ്മയായ അനിത പറയുന്നത്.
അപകടകരമായ രീതിയിൽ നിലകൊള്ളുന്ന മരങ്ങൾ മുറിച്ചു നീക്കുകയോ ശിഖരങ്ങൾ മുറിച്ച് മാറ്റുകയോ ചെയ്യണമെന്ന് വാർഡുമെമ്പർ SA ജയൻ ആവശ്യപ്പെട്ടിട്ടും ഒരു പൊതു പ്രവർത്തകൻ കൂടിയായ ഗോപി തന്നോടും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും വാർഡ് മെമ്പർ അറിയിച്ചു.തങ്ങളുടെ വീടിന് മുകളിലേക്ക് പതിച്ച മരം എടുത്തു മാറ്റുവാനും തങ്ങളുടെ വീട്ടിന് സംഭവിച്ച കേടുപാടുകൾക്ക് തക്കതായ പ്രതിഫലം നൽകണമെന്നാവശ്യപ്പെട്ടപോൾ സ്ഥലം ഉടമ നഷ്ടപരിഹാരമായി ഒടിഞ്ഞു വീണ മരത്തിന്റെ ശിഖരങ്ങൾ വിറകായി ശേഘരിക്കുവാൻ നിർദേശിച്ചതായും അനിത പറഞ്ഞു.
തങ്ങളുടെ വീടിന് സംഭവിച്ച കേടുപാടുകൾ പരിഹരിക്കുവാൻ സ്വകാര്യ വ്യക്തിയോട് നിർദേശിക്കുവാൻ വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന ഈ കുടുംബം ആവിശ്യപെട്ടു.