മാങ്കുളത്ത് ഗ്രാമപഞ്ചായത്തംഗത്തെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാളെ കൂടി മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു

ഡിസംബര്‍ 31 രാത്രിയിലായിരുന്നു മാങ്കുളം ടൗണില്‍ വച്ച് മാങ്കുളം ഗ്രാമപഞ്ചായത്തംഗമായ കിഴക്കേല്‍ ബിബിന്‍ ജോസഫിന് കുത്തേറ്റത്. ഈ സംഭവത്തിലാണ് ഒരാളെ കൂടി മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.മാങ്കുളം സ്വദേശി ജോബിനാണ് പിടിയിലായത്. ഇതോടെ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മാങ്കുളത്ത് താമസക്കാരനും എറണാകുളം മഞ്ഞപ്ര സ്വദേശിയുമായ ജോളി സെബാസ്റ്റ്യനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം 31ന് രാത്രിയില്‍ മാങ്കുളം ടൗണില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിനിടയില്‍ ഗ്രാമപഞ്ചായത്തംഗമായ ബിബിന് അപ്രതീക്ഷിതമായി കത്തി കൊണ്ടുണ്ടായ ആക്രമണത്തില്‍ പരിക്ക് സംഭവിക്കുകയായിരുന്നു.തുടര്‍ന്ന് ബിബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.മുന്‍ മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുകൂടിയാണ് കത്തികൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ ബിബിന്‍ ജോസഫ്.