നിമിഷപ്രിയ വിഷയത്തിൽ കേന്ദ്ര സർക്കാർ ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് കേന്ദ്ര മന്ത്രി ജോർജു കുര്യൻ
നിമിഷപ്രിയ വിഷയത്തിൽ കേന്ദ്ര സർക്കാർ ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് കേന്ദ്ര മന്ത്രി ജോർജു കുര്യൻ അവശ്യമായ ഇടപെടൽ വിദേശകാര്യ മന്ത്രാലയം നടത്തുന്നുണ്ടെന്നും ജോർജുകുര്യൻ ഇടുക്കിയിൽ പറഞ്ഞു.വയനാടിൻ്റെകാര്യത്തിൽ കാലതാമസം വരുത്തിയത് കേരളമാണ്. കാലതാമസം ഉണ്ടായെന്ന് കേരളം അല്ലേ പറയുന്നത്.എന്നാൽ കേന്ദ്രസർക്കാർ സമയബന്ധിതമായി ഇടപെട്ടിട്ടുണ്ട്.
കാലതാമസം ഉണ്ടോ എന്ന് കേരളത്തിലെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും മന്ത്രി ജോർജ് കുര്യൻ പറഞ്ഞു.ഇതു വരെ ഒന്നും ചെയ്തില്ല എന്നാണ് സർക്കാർ പറഞ്ഞിരുന്നത് ഇപ്പോൾ ഒരു കാര്യം ചെയ്തു എന്നാക്കി.ചോദിച്ചതിൽ കൂടുതൽ പണം നൽകിയിട്ടുണ്ട് ആവശ്യമെങ്കിൽ ഇനിയും നൽകും.ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് കിട്ടും എന്നായപ്പോളാണ് ഇങ്ങനൊക്കെ പറയുന്നത് അത് ഭീരുത്വമാണ്.
സൈന്യത്തിന് പണം നൽകാത്തത് അവരെ അപമാനിക്കൽ ആണ്.സേനയെ അപമാനിച്ചു രാഷ്ട്രീയം കളിക്കുകയാണ്.മുത്തച്ഛന്റെ കാലത്തെ കണക്ക് ചോദിച്ചു എന്ന് പറയുന്നത് ശരിയല്ല. കേരളം മാത്രമാണ് സേനക്ക് തുക നൽകാത്തത് എന്നും ജോർജു കുര്യൻ വ്യക്തമാക്കി.