കട്ടപ്പനയിലെ നിക്ഷേപകൻ്റെ മരണം; എം.എം മണി മാപ്പ് പറയണം യൂത്ത് കോൺഗ്രസ്

കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയിൽ സാബുവിനെയും കുടുംബത്തേയും അപമാനിച്ച എം.എം മണിയും സി.പി.എം നേതൃത്വവും മാപ്പ് പറയണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഫ്രാൻസിസ് അറക്കപ്പറമ്പിൽ.സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്നും മരണത്തിൽ സി.പി.എമ്മിന് ഉത്തരവാദിത്തമില്ലായെന്നുമായിരുന്നു എം എം മണിയുടെ പ്രസ്താവന.
സാബുവിനെയും കുടുംബത്തേയും സഹായിക്കാൻ ബാധ്യതയുള്ളവർ അപമാനിക്കുന്നത് പ്രതിഷേധകരമാണ്.തന്റെ നിക്ഷേപത്തിൽ നിന്നും ഭാര്യയുടെ ചികിത്സക്ക് ആവിശ്യമായ തുക പിൻവലിക്കാൻ ബാങ്കിലെത്തിയ സാബു സി.പി.എം നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായ ഭീഷണിയും അപമാനവും മൂലമാണ് ആത്മഹത്യ ചെയ്തത്.സാബുവിനെയും കുടുംബത്തേയും അപമാനിച്ച എം.എം മണി പ്രസ്താവന പിൻവലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയുവാൻ തയ്യറാകണമെന്നും ഫ്രാൻസിസ് ആവശ്യപ്പെട്ടു.