കട്ടപ്പന വലിയപാറ കലാരഞ്ജിനി വായനശാലയുടെയും പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
പുൽക്കൂടും മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളും കരോൾ ഗാനങ്ങളുമായി ഒരു ക്രിസ്മസ് കാലം കൂടി കടന്നു പോകുകയാണ്. ഒപ്പം പുതിയ പ്രതീക്ഷകളുമായി പുതുവർഷവും സമാഗതമായി.വിവിധ ആഘോഷങ്ങൾക്കായി നാടും നഗരം ഒരുങ്ങിക്കഴിഞ്ഞു. ഇത്തരത്തിൽ ഒരു ഗ്രാമത്തിന്റെ തന്നെ ഉത്സവമായിട്ടാണ് കട്ടപ്പന വലിയപാറ കലാരഞ്ജിനി വായനശാലയുടെയും പൗരാവലിയുടെ സംയുക്ത ആഭിമുഖ്യത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചത്.പരിപാടി നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ വലിയപാറ സുലഭം കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. പദ്ധതിക്കായി ടാങ്ക് നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകിയ കെ വി കുര്യാക്കോസിനേയും കുളം നിർമ്മിക്കാൻ സ്ഥലം വിട്ട് നൽകിയ കല്യാൺ സോമനെയും പദ്ധതി നടപ്പിലാക്കിയ ഇറിഗേഷൻ വകുപ്പ് എ ഇ സാബു, കോൺട്രാക്ടർ അനിൽ എന്നിവരെയും ആദരിച്ചു . പരിപാടിയിൽ കലാസന്ധ്യ , സ്നേഹവിരുന്ന് , ആകാശ വിസ്മയം, ലേലം, കരോക്കെ ഗാനമേള, സമ്മാനക്കൂപ്പൺ നറുക്കെടുപ്പ്,, ഡിജെ ഷോ എന്നിവയും ഉണ്ടായിരുന്നു.
ഉത്ഘാടന സമ്മേളനത്തിൽ നഗരസഭ കൗൺസിലർ സിജു ചക്കുംമൂട്ടിൽ ആധ്യക്ഷനായി. നഗര സഭ വൈസ് ചെയർമാൻ കെ ജെ ബെന്നി, കൺസിലർമാരായ രാജൻ കാലാച്ചിറ, സിജോമോൻ ജോസ്, കലാരഞ്ജിനി വായനശാല സെക്രട്ടറി കെ ഡി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് സി എം ഭാസ്കരൻ, ചെയർമാൻ സുമൽ കാച്ചനോലി, കൺവീനർ റോയ് തോമസ്, തുടങ്ങിയവർ സംസാരിച്ചു.