എൽ.ഡി.എഫ്. ഭരണം കേരളത്തിൻ്റെ ദുരന്തഭരണം,മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക ; ആർ എസ് പി നേതൃത്വത്തിൽ പീരുമേട് താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും ഡിസംബർ 30ന്

Dec 27, 2024 - 16:01
Dec 27, 2024 - 16:04
 0
എൽ.ഡി.എഫ്. ഭരണം കേരളത്തിൻ്റെ ദുരന്തഭരണം,മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക ; ആർ എസ് പി നേതൃത്വത്തിൽ പീരുമേട് താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും ഡിസംബർ 30ന്
This is the title of the web page

കേരളത്തിലെ LDF ഭരണം കേരള ജനതയ്ക്കാകമാനം ദുരിതങ്ങൾ മാത്രമാണ് നൽകുന്നത്. അഴിമതി, സ്വജനപക്ഷപാതം, പിൻ വാതിൽ നിയമനങ്ങൾ, ധൂർത്ത്, ക്രമസമാധാന തകർച്ച, സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ എല്ലാം ഭരണ സംവിധാനത്തിൻ്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. ഒരിക്കലും ഉണ്ടാകാത്ത തരത്തിലുളള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജനങ്ങളെ പൊറുതിമുട്ടിക്കുന്നു. അമിത നികുതിയും സെസുകളും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സാധാരണ ജനങ്ങൾക്ക് ജീവിതം ദു:സഹമാക്കി തീർത്തിരിക്കുന്നു.സാമൂഹ്യസുരക്ഷാ - ക്ഷേമനിധി പെൻഷനുകൾ 2500/- രൂപയാക്കി ഉയർത്തു മെന്ന് തെരഞ്ഞെടുപ്പു പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്ത‌ിരുന്നെങ്കിലും ഒരു രൂപപോലും വർദ്ധിപ്പിച്ചില്ലായെന്ന് മാത്രമല്ല നിലവിലുള്ള 1600/- രൂപ പോലും മാസ ങ്ങളായി കുടിശിഖയാണ്.ഇടുക്കി ജില്ലയോട് ശത്രുതാ മനോഭാവമാണ് LDF സർക്കാർ സ്വീകരിക്കുന്നത്. ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ എന്ന് പറഞ്ഞ് ഭൂപതിവ് ഭേദഗതി നിയമം പാസാക്കി എങ്കിലും ചട്ടങ്ങൾ രൂപീകരിച്ച് നടപ്പാക്കാൻ സർക്കാർ കുറ്റകരമായ കാല താമസം വരുത്തുന്നു.

 CHR മേഖലയിൽ പട്ടയം നൽകാൻ പാടില്ലന്ന ബഹു. സുപ്രീ കോടതി വിധി ഉണ്ടായിട്ട്, വസ്‌തുതകൾ കോടതിയെ ബോദ്ധ്യപ്പെടുത്തി കർഷകർക്ക് അനുകൂലമായ വിധി സമ്പാദിക്കാൻ സർക്കാർ ഇടപെടുന്നില്ല. കർഷകരെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അതിക്രമങ്ങൾക്ക് വിട്ടു കൊടുക്കുന്ന കർഷകദ്രോഹ കരിനിയമം കൊണ്ടു വരാനുള്ള നീക്കം സർക്കാർ നടത്തുന്നു.തോട്ടം തൊഴിലാളികളുടെ സങ്കീർണ്ണ പ്രശ്‌നങ്ങൾക്ക് നേരെ കണ്ണടക്കുന്ന സർക്കാർ, തമിഴ് വംശജരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

LDF ഭരണത്തണലിൽ സഹകരണ മേഖലയെ ആകെ തകർക്കുന്ന നിലപാടിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് കട്ടപ്പനയിലെ വ്യാപാരി സാബുവിന്റെ ദാരുണമായ ആത്മഹത്യയും, അതിന് കാരണക്കാരായ CPI(M) നേതാക്കളെ സംരക്ഷിക്കുന്ന തരത്തിലുള്ള പോലീസ് നീക്കങ്ങളും. ചുരുക്കത്തിൽ സംസ്ഥാനത്തിനാകെ ദുരന്തവും ഭാരവുമായി തീർന്നിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണണെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ RSP നടത്തി വരുന്ന സമരങ്ങളുടെ ഭാഗമായി ഡിസംബർ 30 ന് 11 AM ന് RSP ഇടുക്കി ജില്ലാ കമ്മറ്റി പീരുമേട് സിവിൽസ്റ്റേഷൻ മാർച്ചും ധർണയും നടത്തുന്നു.

പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ മാർച്ച് ഉത്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടിയേറ്റ് അംഗം അഡ്വ.പി.ജി പ്രസന്ന കുമാർ, സംസ്ഥാന - ജില്ലാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.ജില്ലാ സെക്രട്ടറി അഡ്വ. പി.പി. പ്രകാശ്, സംസ്ഥാനകമ്മറ്റി അംഗങ്ങളായ ജി.ബേബി, പി.എസ് ഹരിഹരൻ ജില്ലാ കമ്മറ്റിയംഗം സെബാസ്റ്റ്യൻ എസ്. വിളക്കുന്നൻ പീരുമേട് മണ്‌ഡലം സെക്രട്ടറി - സി. വർഗീസ് ഇടുക്കി മണ്‌ഡലം സെക്രട്ടറി പി.ജെ ലൂക്കോസ്കട്ടപ്പന ലോക്കൽ സെക്രട്ടറി ജോർജ്ജ് കണ്ണമ്പേരൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow