ഡോ. അംബേദ്കർ ചിന്തകൾക്കെതിരെ ആർഎസ്എസ്- ബിജെപി ഭരണകൂടം അഴിച്ചുവിടുന്ന ആക്രമണത്തിനെതിരെ സി പി ഐകട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി
ടൗൺ ചുറ്റി വന്ന പ്രകടനത്തിനു ശേഷം പഴയ ബസ് സ്റ്റാൻഡിലെ അംബേദ്കർ പ്രതിമക്കു മുമ്പിൽ നടന്ന പ്രതിഷേധ കൂട്ടായ്മ മണ്ഡലം സെക്രട്ടറി വി ആർ ശശി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടന സംഘപരിവാറിന്റെ രാഷ്ട്രീയത്തിനനുകൂലമായി മാറ്റുന്നതിന്റെ ഭാഗമാണ് ഭരണഘടന ശില്പിക്കു നേരെയുള്ള അമിത് ഷായുടെ അധിക്ഷേപമെന്ന് വി ആർ ശശി പറഞ്ഞു.
ആദ്യം ഭരണഘടനയെ തള്ളി പറയുകയും ആക്ഷേപിക്കുകയും ചെയ്തവരിപ്പോൾ ഭരണഘടനയുടെ തല തൊട്ടച്ചനേയും അപമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പ്രകടനത്തിന് കെ എൻ കുമാരൻ, ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് വിളയിൽ, കെ ആർ രാജേന്ദ്രൻ, പി ജെ സത്യപാലൻ, സജികുന്നുംപുറം, ഗിരീഷ് മാലി, ജി അയ്യപ്പൻ, അജേഷ് സി എസ്, സജോ മോഹൻ, ഷാൻ വി റ്റി, സെന്തിൽ എ എസ് എന്നിവർ നേതൃത്വം നൽകി