മദ്യലഹരിയിൽ വണ്ടിപ്പെരിയാർ ടൗണിൽ നിന്നും ഓട്ടോറിക്ഷയുമായി കടന്നുകളയാൻ ശ്രമിച്ച യുവാവിന് അപകടത്തിൽ പരിക്ക്
വണ്ടിപ്പെരിയാർ ടൗണിൽ ശനിയാഴ്ച്ച രാത്രി എട്ടരയോട് കുട്ടിയാണ് അപകടം ഉണ്ടാകുന്നത് ടൗണിലെ ഓട്ടോറിക്ഷ ജീവനക്കാരനായ ചുരുക്കളം സ്വദേശി ബൈജു ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിർത്തിയ ശേഷം ചായ കുടിക്കാൻ കടയിൽ കയറി. ഈ സമയം ഇതുവഴി എത്തിയ സത്രം മലപണ്ടാര ആദിവാസി യുവാവ് ഓട്ടോറിക്ഷയുമായി കടന്നു കളയുകയായിരുന്നു. പെട്രോൾ പമ്പിന് സമീപം എത്തി വാഹനം തിരിച്ച് സത്രത്തിലേക്ക് പോകുന്ന വഴിക്ക് ഈസി സ്റ്റോറിന് സമീപം എത്തിയപ്പോൾ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ റോഡിൽ തലകീഴായി മറിയുകയായിരുന്നു.
തുടർന്ന് നാട്ടുകാർ ഓടിക്കൂടി എങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു. പിന്നീട് വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി സത്രം സ്വദേശിയായ സണ്ണി എന്ന യുവാവിനെ ടൗണിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രി അധികൃതരോട് വഴക്കുണ്ടാക്കി ഇയാൾ ഇറങ്ങി പോയി. നാട്ടുകാരും പോലീസും തടയാൻ ശ്രമിച്ചു എങ്കിലും ഇതിന് സാധിച്ചില്ല. പിന്നീട് ഓട്ടോറിക്ഷ ഉടമ വണ്ടിപ്പെരിയാർ പോലീസിൽ സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്.
ഇതേസമയം ഈ മാസം പത്താം തീയതി ബസ്റ്റാൻഡിന് പുറകിൽ നിന്നും ഓട്ടോറിക്ഷ കാണാതാവുകയും പിന്നീട് കഴിഞ്ഞ ദിവസം സത്രം മൗണ്ടിൽ വച്ച് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഓട്ടോറിക്ഷ കണ്ടെത്തുകയും ചെയ്തിരുന്നു . ഇതിന് പിന്നിലും ഈ യുവാവ് ആണോ എന്ന പോലീസിലും നാട്ടുകാരിലും സംശയം നിലനിൽക്കുകയാണ്. ട്രൈബൽ ഡിപ്പാർട്ട്മെന്റ് എസ് ടി പ്രമോട്ടർമാർ തുടങ്ങിയ അധികൃതർ ഇടപെട്ട പ്രശ്നപരിഹാരം കാണണം എന്നുള്ളതാണ് ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ ആവശ്യം. മുൻപ് ഈ യുവാവിന് ഒരു ഓട്ടോറിക്ഷ ഉണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്.