അംബേദ്കര്‍ നിന്ദ അവസാനിപ്പിക്കണം: സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ
പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഭരണാ ഘടനാ ശില്‍പിയായ ഡോ. ബി ആര്‍ അംബേദ്കറെ അപമാനിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും കേന്ദ്ര മന്ത്രിയെ പുറത്താക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ ആവശ്യപ്പെട്ടു. തൊടുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതന്യൂന പക്ഷങ്ങളേയും ആദിവാസി ദളിത് പിന്നോക്ക വിഭാഗങ്ങളേയും ഉന്മൂലനം ചെയ്യുക എന്ന ആര്‍എസ്എസിന്റെ നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ബിജെപി സര്‍ക്കാര്‍ ഡോ. അംബേദ്കറെ പാര്‍ലമെന്റില്‍ അവഹേളിച്ചത്. ഇതിനെതിരേയുളള പ്രതിഷേധങ്ങള്‍ രാജ്യ വ്യാപകമായി നടന്ന് വരുകയെണെന്നും സലിംകുമാർ പറഞ്ഞു.