വനനിയമത്തിൽ മാറ്റം വരുത്താനായി ഗസറ്റിൽ ഇറക്കിയ വിജ്ഞാപനം ജനങ്ങളുടെ മേലുള്ള വെല്ലുവിളിയാണ് ; മുൻ ഡിസിസി പ്രസിഡൻ്റ് അഡ്വ. റോയി കെ പൗലോസ്
വനം വകുപ്പ് സമാന്തര സർക്കാരാഞ്ഞത് പറഞ്ഞ് എം എം മണിയും സിവി വർഗീസും വനും വകുപ്പ് ഓഫീസിന് മുത്തിൽ സമരം നടത്തുന്നത് നാണക്കേടാണ്. ഭരിക്കുന്ന പാർട്ടിക്ക് ഇവരെ നിലക്ക് നിർത്താൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് 430 പഞ്ചായത്തിലെ ജനങ്ങളെ ദുരിതത്തിലാക്കി കരിനിയമം നടത്താൻ കരട് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഈ കരട് പിൻവലിച്ചില്ലെങ്കിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാവുമെന്നും റോയി കെ പൗലോസ് പറഞ്ഞു.
പിടി തോമസ് 3-ാം അനുസ്മരണവും രാഷ്ട്രിയ നയവിശദീകരണ യോഗവുമാണ് വെള്ളി ലാം കണ്ടത്ത് സംഘടിപ്പിച്ചത്. കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. യോഗത്തിനു മുന്നോടിയായി പിടിയുടെ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടന്നു.യോഗത്തിൽ ഡിസിസി വൈസ് പ്രസിഡൻ്റ് ജോർജ് ജോസഫ് പSവൻ മുഖ്യ പ്രഭാഷണം നടത്തി. കാഞ്ചിയാർ മണ്ഡലം പ്രസിഡൻ്റ് അനീഷ് മണ്ണൂർ അധ്യക്ഷത വഹിച്ചു. നേതാക്കളായ സണ്ണി വെങ്ങാലൂർ, ജോയി തോമസ് രാജലഷ്മി, റോയി എവറസ്റ്റ് സണ്ണി കക്കുഴി, സി കെ സരസൻ തുടങ്ങിയവർ സംസാരിച്ചു.