ലോകം ധ്യാന ദിനം ആചരിച്ച് കാഞ്ചിയാർ കുടുംമ്പാരോഗ്യ കേന്ദ്രം
ഇനി മുതൽ ഡിസംബർ 21 ലോകധ്യാന ദിനമായാണ് ആചരിക്കുന്നത്. ഇന്ന് രാത്രി 8 മണിക്ക് കോടിക്കണക്കിന് ആളുകൾ ഒരേ സമയത്ത് ധ്യാനിക്കും. ധ്യാന ഗുരു ഗുരുദേവ് ആണ് ധ്യാനം നയിക്കുന്നത്. ലോകത്തിലെ ഏറ്റവും സമാധാനപരമായ ഒത്തുചേരലാണിത്.ഉള്ളിലെ ആനന്ദം അനുഭവിക്കാനും, അത് ലോകവുമായി പങ്കിടാനും ധ്യാനത്തിലൂടെ കഴിയും. കാഞ്ചിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തി നടന്ന ധ്യാനം കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡൻ്റെ സുരേഷ് കുഴിക്കാട്ട ഉത്ഘാടനം ചെയ്തു.
കാബിയാർ കുടുമ്പാരോഗ്യ കേന്ദ്രത്തിനോടെപ്പം, 20 ഏക്കർ താലൂക്ക് ആശുപത്രി, ലബ്ബക്കട ജെ പി എം കോളേജ്, കട്ടപ്പന നികുതി ഓഫീസ് എന്നിവിടങ്ങളിലും ധ്യാന പരിപാടി നടന്നു. കാഞ്ചിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തി നടന്ന ഉത്ഘാടന ചടങ്ങിൽ തങ്കമണി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എച്ച് ഐ അനീഷ് ജോസഫ്, ആർട്ട് ഓഫ് ലിവിംഗ് ജില്ലാ സെക്രട്ടറി രേഷ്മ റെജി യോഗക്ലാസ്സ് നയിച്ചു .