സി.എച്ച്.ആർ. ഭൂമി അവകാശ സമിതിയുടെ കട്ടപ്പന വള്ളക്കടവ് മേഖല സമ്മേളനം നടന്നു
സി.എച്ച്.ആർ. ഭൂമി സംബന്ധിച്ച് സുപ്രീംകോടതിയിൽ നടന്നുവരുന്ന കേസ്സിൽ ഭൂഉടമകളുടെ അവകാശം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സി.എച്ച്.ആർ. ഭൂമി അവകാശ സമിതിയുടെ കട്ടപ്പന വള്ളക്കടവ് മേഖല സമ്മേളനം തീരുമാനിച്ചു. വള്ളകടവ് അപ്സര ലൈബ്രറിഹാളിൽ കൂടിയ യോഗത്തിൽ ലൈബ്രറി വൈസ് പ്രസിഡന്റ് സി ജെ ബാബു അദ്ധ്യക്ഷനായിരുന്നു. ലൈബ്രറി സെക്രട്ടറി വി.സി രാജു സ്വാഗതം ആശംസിച്ചു.
ബാബു പുളിമൂട്ടിൽ വിഷയം അവതരിപ്പിച്ചു. കട്ടപ്പന നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മനോജ് മുരളി ആമുഖ പ്രഭാഷണം നടത്തി. സി.എസ്. രാജേന്ദ്രൻ, സാജു വള്ളക്കടവ് എന്നിവർ പ്രസംഗിച്ചു. സ്വന്തം പ്രശ്നമെന്ന തിരിച്ചറിവിൽ കൂടുതൽ ആളുകളിലേയ്ക്ക് സന്ദേശമെത്തിക്കുമെന്ന തീരുമാനത്തോടെയാണ് യോഗം അവസാനിച്ചത്.