വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; കുറ്റവിമുക്തനാക്കപ്പെട്ട യുവാവിനോട് ഉടൻ കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശം
വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട യുവാവിനോട് ഉടൻ കീഴടങ്ങാൻ ഹൈക്കോടതിയുടെ നിർദ്ദേശം.കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ വിചാരണ കോടതിക്ക് നിർദേശം.പ്രതിയെ കട്ടപ്പന കോടതി കുറ്റവിമുക്തനാക്കിയിരുന്നു.സർക്കാർ അപ്പീൽ പരിഗണിച്ചാണ് ഉത്തരവ്.പ്രതിയെ വെറുതെ വിട്ടതിനെതിരെയുള്ള സർക്കാരിൻ്റെ അപ്പീലാണ് കോടതി പരിഗണിച്ചത്.



