കേരളാ സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി കളക്ട്രേറ്റ് പടിക്കലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

സംസ്ഥാന സർക്കാർ ജീവനക്കാരുടെ തത്തുല്യമായ പെൻഷൻ തുക സഹകരണ മേഖലയിൽ നിന്നും വിരമിച്ചവർക്കും അനുവദിക്കുക, കുടിശിക ഉള്ള പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി വിതരണം ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് പടിക്കലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചത്.
കുയിലിമല ജില്ലാ പഞ്ചായത്ത് കവാടത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിൽ നൂറു കണക്കിന് പേർ പങ്കെടുത്തു. കളക്ട്രേറ്റ് പടിക്കൽ നടന്ന ധർണ സമരം വൈദ്യുതി മുൻ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു.സഹകരണ മേഖലയിൽ ഏറെക്കാലം വിയർപ്പൊഴുക്കിയ ജീവനക്കാർ വിരമിച്ച ശേഷം അവരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും മറ്റുള്ള സർക്കാർ ജീവനക്കാർക്ക് സമാനമായ രീതിയിൽ നൽകേണ്ടത് അത്യാവശ്യമാണെന്നും, സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾന്യായമാണെന്നും സമരം ഉദ്ഘാടനം ചെയ്ത എംഎം മണി എംഎൽഎ പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് വി.എ. തോമസ് അദ്ധ്യക്ഷത വഹിച്ച സമര പരിപാടികളിൽ ജില്ലാ സെക്രട്ടറി ജോസഫ് സേവ്യർ, പാക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി എം ജോൺ, മറ്റ് നേതാക്കളായ കെ കെ സുകുമാരൻ കെ ജെ ജോസഫ്, ടിസി രാജശേഖരൻ ബിജു മാത്യു ഉൾപ്പെടെയുള്ളവർ പങ്കെടുഞ്ഞു സംസാരിച്ചു.