ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വണ്ടിപ്പെരിയാറിൽ യാത്രാ നിരക്ക് കുറച്ച് സ്വകാര്യബസ് ഉടമ
വസ്ത്ര വ്യാപാരസ്ഥാപനങ്ങളിലും സ്വർണ വ്യാപാരസ്ഥാപനങ്ങളിലും കൂടാതെ ഗൃഹോപകരണ വ്യാപാര സ്ഥാപനങ്ങളിലും ആണ് ഉത്സവ ആഘോഷ ഓഫറുകൾ ഒരുക്കറുള്ളത്. എന്നാൽ വണ്ടിപ്പെരിയാറിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സായ മുബാറക്ക് എന്ന ബസ്സിൽ 2025 ജനുവരി മാസം വരെ ഏർപ്പെടുത്തിയിരിക്കുന്ന ഓഫർ കണ്ട് ജനങ്ങൾ ഒന്ന് ഞെട്ടി. മറ്റൊന്നുമല്ല ഓട്ടോറിക്ഷയും മറ്റ് സമാന്ത സർവീസുകളും 20 രൂപ മിനിമം ചാർജ് ഈടാക്കുമ്പോൾ ഇപ്പോഴത്തെ തലമുറയ്ക്ക് കേട്ട് കേൾവി മാത്രമുള്ള അഞ്ചുരൂപ മിനിമം ബസ് ചാർജ് ആണ് സ്വകാര്യ ബസ് മാനേജ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്നത്.
മുബാറക്ക് ബസിൽ വണ്ടിപ്പെരിയാർ മുതൽ വാളാർടിയിലേക്കും തിരിച്ചും ആണ് ഈ ക്രിസ്തുമസ് നവവത്സര ഓഫർ ലഭ്യമാക്കുക. പ്രധാനമായും ചെങ്കര യിലേക്കും ആനക്കുഴിയിലേക്കും പോകുന്ന മുബാറക്ക് ബസ്സിൽ കയറുന്ന ആളുകൾക്ക് ആയിരിക്കും ഈ ഓഫർ ലഭിക്കുന്നത്.വെറുതെയൊന്ന് പെരിയാർ കറങ്ങാൻ ഇറങ്ങാൻ ഇനി 10 രൂപ മാത്രം മതി എന്നുള്ളതാണ്.
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങളുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് ഏർപ്പെടുത്തിയിരിക്കുന്നത്. നിസ്സാര ശമ്പളത്തിന് വണ്ടിപ്പെരിയാറിൽ ജോലി ചെയ്യുന്ന ഒട്ടനവധി ആളുകളാണ് ഈ മേഖലയിൽ നിന്നും എത്തുന്നതും തിരിച്ചു പോകുന്നതും. ഇതുവരെ ഇവർ മുടക്കിയതിന്റെ നാലിൽ ഒരു ഭാഗം മാത്രം ബസ് ചാർജ്കൊണ്ട് വരുന്ന രണ്ടുമാസം യാത്ര ചെയ്യുവാൻകഴിയും.
ഇപ്പോൾ രണ്ടു ബസ്സിൽ ഏർപ്പെടുത്തിയിരിക്കുന്ന മിനിമം ചാർജ് അഞ്ചു രൂപ നിരക്ക് എന്നത് കൂടുതൽ യാത്രക്കാർ സഹകരിക്കുകയാണെങ്കിൽ മുഴുവൻ ബസ്സുകൾകളിലും ഏർപ്പെടുത്തുമെന്നും മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. എന്തായാലും വെറും 5 രൂപ യാത്രാക്കൂലിയായി ബസ്സിൽ യാത്ര ചെയ്യുന്ന ആളുകൾക്ക് ഏറെ പുതുമയും ഒപ്പം പഴമയും നൽകുന്ന ഓഫർ ആയി മാറിയിരിക്കുകയാണ്.








