വനനിയമത്തിലെ അപാകത നിറഞ്ഞ കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് കർഷക യൂണിയൻ (എം) ജില്ലാകമ്മിറ്റി

വനം വകുപ്പിന്റെ വന നിയമത്തിലെ കരട് നിയമത്തിലെ ശുപാർശകൾ ജനദ്രോഹപരവും, ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതമായ അംഗീകാരം കൊടുത്ത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാ ണെന്നും ആയതിനാൽ ഈ കരട് നിയമത്തിലെ ജനദ്രോഹ നടപടികൾ അവസാനി പ്പിച്ച് ഈ കരട് വിജ്ഞാപനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.ഒപ്പം കട്ടപ്പന നഗരസഭ മിസ് മുൻസിപ്പാലിറ്റി മത്സരം നടക്കുന്ന ഫാഷൻ പരേഡ് വേദിയായി മാറിയിരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.
ഭരണസമിതിയുടെ വികസന മുരടിപ്പും, കാര്യക്ഷമത ഇല്ലായ്‌മയും മൂലം ജനം പൊറുതി മുട്ടുമ്പോൾ ഒരു പാർട്ടി തന്നെ മൂന്ന് തവണ ചെയർപേഴ്‌സണേയും, വൈസ്ചെയർമാനേയും മാറ്റി മാറ്റി ഗ്രൂപ്പ് രാഷ്ട്രീയത്തിൻ്റെ ശവകൂന ആയി ഭരണ സമിതി അധപതിച്ചിരിക്കുന്നു.കട്ടപ്പനയിലെ റോഡുകളുടെ സ്ഥിതി വളരെ ദയനീയമായി മറി. മുൻസിപ്പൽ ഭരണസമിതിയുടെ കെടുകാര്യസ്ഥത വികസനമുരടിപ്പിൻ്റെ കരിനിഴൽ ട്രാഫിക് സംവിധാനത്തിലും കാണാനാകും.
പാർക്കിംഗ് സംവിധാനത്തിന്റെ അപര്യാപ്തതകൾ,കായിക താരങ്ങളോടുള്ള അവഗണന, മുൻസിപ്പൽ സ്റ്റേഡിയത്തിന്റെ പരിമിതി.മദ്യവ്യാപാര ശാല മാറി പ്രവർത്തനം തുടങ്ങുന്നതിനുള്ള തീരുമാനം, തുടങ്ങിയ ഒട്ടനവധി പ്രതിസന്ധികളാണ് നഗരസഭയിൽ നിലനിൽക്കുന്നത്. ഒപ്പം കട്ടപ്പനയിൽ നിരന്തരമായി നടക്കുന്ന ഫെസ്റ്റുകൾ നിയമാനുസൃതമാണോ എന്നും നിയമവ്യവസ്ഥ കൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നും നഗരസഭ അധികാരികൾ ഉറപ്പു വരുത്തണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
മുൻസിപ്പൽ ഭരണസമിതി അടിയന്തിരമായി പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ മുന്നേറ്റത്തെ നേരിടേണ്ടി വരുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വാർത്ത സമ്മേളനത്തിൽ പാർട്ടി - കർഷക യൂണിയൻ നേതാക്കളായ ബിജു ഐക്കര,ജോസ് വാണിയപ്പുര, മാമാച്ചൻ ആടിമാക്കൽ, കുഞ്ഞുമോൻ ചാരങ്ങാട്ട്, റോയി ഇല വുപാറ എന്നിവർ പങ്കെടുത്തു.