കിഴക്കൻ മേഖല ശിവഗിരി തീർത്ഥാടന പദയാത്ര ഡിസംബർ 29ന് ആരംഭിക്കും

അറിവിൻ്റെ തീർത്ഥാടനമായ 92 ആമത് ശിവഗിരി തീർത്ഥാടനം 2024 ഡിസംബർ 29, 30,31, ജനുവരി 1 എന്നീ തീയതികളിൽ നടക്കും. ശിവഗിരി മഠത്തിൻ്റെ ശാഖാശ്രമമായ കുമളി ശ്രീനാരായണ ധർമ്മാശ്രമത്തിൽ നിന്നും 2008 മുതൽ ശിവഗിരി മഠത്തിലെ ശ്രീമദ് ഗുരു പ്രകാശം സ്വാമികളുടെ നേതൃത്ത്വത്തിൽ പ്രസ്തുത പദയാത്ര നടന്നു വരുന്നു. കിഴക്കൻ മേഖല പദയാത്ര 2024 ഡിസംബർ 20 മുതൽ 29 വരെ നടത്തപ്പെടുകയാണ്. പദയാത്രയുടെ ഫ്ലാഗ് ഓഫ് 2024 ഡിസംബർ 20 വെള്ളി രാവിലെ 7 ന് കുമളി ശ്രീനാരായണ ധർമ്മാശ്രമത്തിൽ നടക്കും.
S.N.D.P യോഗം മലനാട് യൂണിയൻ പ്രസിഡൻ്റ് ബിജു മാധവൻ, S.N.D.P യോഗം പീരുമേട് യൂണിയൻ പ്രസിഡൻ്റ' ചെമ്പൻകുളം ഗോപി വൈദ്യൻ എന്നിവർ ചേർന്ന് നിർവഹിക്കും.ശ്രീമദ് ഗുരു പ്രകാശം സ്വാമികൾ ആചാര്യ പദം അലങ്കരിക്കും അണക്കര, പുളിയന്മല കട്ടപ്പന മുണ്ടക്കയം വഴി ഡിസംബർ 29 ന് ശിവഗിരിയിൽ എത്തിച്ചേരും.200 ൽ പരം ഭക്തജനങ്ങൾ പദയാത്രയിൽ അണിചേരും. പത്രസമ്മേളനത്തിൽ സുരേഷ് ശ്രീധരൻ തന്ത്രി, KN തങ്കപ്പൻ, സത്യവ്യതൻ ബാലഗ്രാം,രവിലാൽ പാമ്പാടുംപാറ,ശരത്ത് തേഡ്‌ക്യാമ്പ്, പി എസ് വിജയൻ എന്നിവർ പങ്കെടുത്തു.