വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചയത്തിന്റെ അഴിമതി ഭരണത്തിനെതിരെയും ഒരു കെടുകാര്യസ്ഥതക്കെതിരെയും കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാടി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ജനകീയ മാർച്ചും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു

Dec 7, 2024 - 15:39
 0
വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചയത്തിന്റെ അഴിമതി ഭരണത്തിനെതിരെയും ഒരു കെടുകാര്യസ്ഥതക്കെതിരെയും  കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാടി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ജനകീയ മാർച്ചും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു
This is the title of the web page

കഴിഞ്ഞ 14 വർഷക്കാലമായി വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് ഭരിക്കുന്ന LDF ഭരണ സമിതി ഇത്രയും കാലം പഞ്ചായത്തിൽ അഴിമതിയല്ലാതെ യാതൊരു വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ല. ഇതിനുദാഹരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന തൊഴിലുറപ്പ് പദ്ധതികളിലെ അഴിമതിയും പഞ്ചായത്തിന്റെ മാലിന്യ സംസ്ക്കരണത്തിലെ കെടുകാര്യസ്ഥതയും. ശബരിമല മണ്ഡലകാലത്തെ പ്രഥാന ഇടത്താവളമായ വണ്ടിപ്പെരിയാർ പഞ്ചായത്തിൽ അയ്യപ്പ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലെ അനാസ്ഥ പതിവുപോലെ ഈ മണ്ഡലകാലത്തും തുടരുകയുമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലയിൽ ഏറ്റവും കൂടുതൽ വാർഡുകൾ ഉള്ള വണ്ടിപ്പെരിയാർ പഞ്ചായത്ത് ഭരിക്കുന്നത് പഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രസിഡന്റ് കൂടിയാണ്. എന്നിട്ടു പോലും പഞ്ചായത്തിൽ വികസന പ്രവർത്തന മുരടിപ്പുകളാണ് തുടർകഥയാവുന്നത്.ഒപ്പം ഇത്രയും വലിയ പഞ്ചായത്തിൽ 2023 - 24 വർഷത്തിൽ 30 ശതമാനം മാത്രമാണ് പദ്ധതി വിഹിതം ചില വഴിച്ചിട്ടുള്ളത്.ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാടി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ജനകീയ മാർച്ചും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചത്. കോൺഗ്രസ് വാളാടി മണ്ഡലം കമ്മറ്റി ഓഫീസ് പരിസരത്തു നിന്നു മാരംഭിച്ച ജനകീയ മാർച്ച് പഞ്ചായത്ത് ബസ്റ്റാൻഡിൽ സമാപിച്ചു.

തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണയിൽ കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ രാജൻ കൊഴുവൻ മാക്കൽ അധ്യക്ഷനായിരുന്നു. വാളാടി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പൻ സ്വാഗതമാശംസിച്ചു. കേരളാ പ്രദേശ് കോൺഗ്രസ് കമ്മറ്റി രാഷ്ട്രീയ കാര്യനിർവ്വാഹക സമിതിയംഗം അഡ്വ: ജോസഫ് വാഴക്കൻ പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്തു.

കഴിഞ്ഞ 14 വർഷക്കാലമായി വണ്ടിപ്പെരിയാർ പഞ്ചായത്ത് ഭരിക്കുന്ന LDF ഭരണ സമിതിയാ തോരു വികസന പ്രവർത്തനങ്ങളും നടത്തിയിട്ടില്ലാ എന്നും പഞ്ചായത്ത് പ്രസിഡന്റമാരുടെ പ്രസിഡന്റ് ഭരിക്കുന്ന അഴിമതി ഭരണത്തിൽ നിന്നും പ്രസിഡന്റ് രാജി വയ്ക്കണമെന്നും ജോസഫ് വാഴക്കൻ പറഞ്ഞു.DCC ജനറൽ സെക്രട്ടറിമാരായ അഡ്വ: സിറിയക്ക് തോമസ്, ഷാജി പൈനാടത്ത്,. R ഗണേശൻ ., ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട്., നേതാക്കളായ PR അയ്യപ്പൻ,. KA സിദ്ദിഖ്.,VG ദിലീപ്.,S ഗണേശൻ .,M ഉദയ സൂര്യൻ.,പാപ്പച്ചൻ വർക്കി,. K മാരിയപ്പൻ.,പ്രിയങ്കാമഹേഷ് യൂത്ത് കോൺഗ്രസ് ജില്ലാവൈസ് പ്രസിഡന്റ് ശാരി ബിനു ശങ്കർ,ജില്ലാ സെക്രട്ടറി ഷാൻ അരുവിപ്പാക്കൽ,. യൂത്ത് കോൺഗ്ര വണ്ടിപ്പെരിയാർ വാളാടി മണ്ഡലം പ്രസിഡന്റുമാർ വിവിധ മണ്ഡലം കമ്മറ്റി ഭാരവാഹികൾ തുടങ്ങിയവർ പ്രതിഷേധ ധർണ്ണയിൽ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow