ജില്ലാതല മണ്ണ് ദിനാഘോഷ പരിപാടികൾ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു

ഡിസംബർ 5 ലോക മണ്ണ് ദിനമായി ആചരിക്കുന്നതിന് ഭാഗമായാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജില്ലാതല മണ്ണ് ദിന പരിപാടികൾ സംഘടിപ്പിച്ചത്. മണ്ണിൻറെ പ്രാധാന്യവും സുസ്ഥിര പരിപാലനവും സംബന്ധിച്ച് കർഷകരിൽ അവബോധം വളർത്തുന്നതിനായി വർഷംതോറും നടത്തിവരുന്ന മണ്ണ് ദിനാചരണ പരിപാടിയുടെ ഭാഗമായാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും വിവിധ സെമിനാറുകൾ ഉൾപ്പെടെ മണ്ണ് ദിനാചരണം സംഘടിപ്പിച്ചത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെയും മണ്ണ് പര്യവേഷണ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടികളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി ജേക്കബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് സബീർ പി എം , ബ്ലോക്ക് പഞ്ചായത്ത് അംഗം ആലിസ് വർഗീസ്, ഗ്രാമപഞ്ചായത്ത് ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഏലിയാമ്മ ജോയി , വിൻസൻറ് വെള്ളാടിയിൽ , സോയിൽ സർവേ ഓഫീസർ ആഷിദ പി വി , അസിസ്റ്റൻറ് സോയിൽ കെമിസ്റ്റ് ശശിലേഖ രാഘവൻ,പീരുമേട് മണ്ണ് പര്യവേഷണ ഓഫീസർ സെലീന എം.ഉൾപ്പെടെ നിരവധിപേർ പങ്കെടുത്ത് സംസാരിച്ചു.