ലോക മണ്ണ് ദിനത്തോട് അനുബന്ധിച്ചു മണ്ണ് ദിനാചരണവും സൗജന്യ മണ്ണ് പരിശോധന ക്യാമ്പും കാർഷിക സെമിനാറും സംഘടിപ്പിച്ചു

മണ്ണിനെ പരിചരിക്കുക,അളക്കുക,നിരീക്ഷിക്കുക,കൈകാര്യം ചെയ്യുക എന്ന സന്ദേശം നൽകിക്കൊണ്ടാണ് ഈ വർഷം മണ്ണ് ദിനാചരണം നടക്കുന്നത് ,മണ്ണ് സംരക്ഷണത്തെകുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുക,ശാസ്ത്രീയ മണ്ണ് പരിശോധന നടത്തി മണ്ണിന്റെ പോഷക ഘടന വർധിപ്പിക്കുക,കൃഷിയിൽ മണ്ണിന്റെ ജലവ്യാപനവും ജൈവവസ്‌തുക്കളും മെച്ചപെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഐ സി എ ആർ ശാന്തൻപാറ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മണ്ണ് ദിനാചരണം സംഘടിപ്പിച്ചത്. കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോ ആർ മാരിമുത്തുവിന്റെ നേതൃത്വത്തിൽ നടന്ന മണ്ണ് ദിനാചരണ ആഘോഷത്തിൽ സൗജന്യ മണ്ണ് പരിശോധന ക്യാമ്പും കാർഷിക സെമിനാറും,സോയിൽ ഹെൽത്ത് കാർഡ് വിതരണവും നടന്നു.
കൃഷിവിജ്ഞാന കേന്ദ്രം ഓഡിറ്റോറിയത്തിൽ നടന്ന മണ്ണ് ദിനാചരണ ആഘോഷത്തിൽ സോയിൽ സൈന്റിസ്റ്റ് മഞ്ജു ജിൻസി വർഗ്ഗിസ് മണ്ണിന്റെ ആരോഗ്യ പരിപാലം,മണ്ണിന്റെ ഉല്പാദനക്ഷമത വർദ്ധിപ്പിക്കൽ,രാസവളങ്ങളുടെ സമീകൃത ഉപയോഗം,മണ്ണിന്റെ അമ്ലത വീണ്ടെടുക്കൽ,സംയോജിത പോഷക പരിപാലനം,തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. ,മാനേജ്‌മെന്റ് പ്രധിനിധി റേച്ചൽ സ്‌കറിയ,സി എം സുരേഷ്,വി ഡി ബാബു,മഞ്ജു,മോളി ശിവൻ,തുടങ്ങിയവർ പങ്കെടുത്തു വിവിധ വളങ്ങളുടെയും വൈവിധ്യമാർന്ന ഉൽപ്പങ്ങളുടെ പ്രദർശനവും നടന്നു.