കേന്ദ്രനയത്തിനെതിരെ പൊരുതാൻ കോൺഗ്രസും തയ്യാറാകണം:സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു

Dec 5, 2024 - 16:07
 0
കേന്ദ്രനയത്തിനെതിരെ പൊരുതാൻ കോൺഗ്രസും തയ്യാറാകണം:സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു
This is the title of the web page

 വയനാടിനോട് കേന്ദ്രസർക്കാർ കാണിക്കുന്ന അനീതിക്കെതിരെ എൽഡിഎഫിനൊപ്പം നിന്ന് പോരാടാൻ കോൺഗ്രസ്‌ തയാറാകണമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബു ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഫെഡറൽ സംവിധാനം തകർക്കുന്ന നയങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. നിവേദനം നൽകിയതുകൊണ്ടു മാത്രം അത് തിരുത്തിക്കുവാൻ കഴിയില്ലെന്ന് കോൺഗ്രസ്‌ ഓർക്കണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വയനാടിനോടുള്ള കേന്ദ്ര അനീതിക്കെതിരെ തൊടുപുഴ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിനു മുന്നിലേക്ക് എൽഡിഎഫ് നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. നാട് ഒന്നാകെ വയനാടിനൊപ്പം നിന്നു. ഇത്രയും ഭീതിജനകമായ അവസ്ഥയെ അതിജീവിക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ദുരന്തബാധിത പ്രദേശങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കേരളം ആശ്വാസത്തോടെയും പ്രതീക്ഷയോടെയും ആണ് കണ്ടത്. മുഖ്യമന്ത്രിക്കും ചിഫ് സെക്രട്ടറിക്കും ഒപ്പം അദ്ദേഹം ദുരന്തകാഴ്ചകൾ മുഴുവൻ കണ്ടു. ആശുപത്രിയിൽ വച്ച് മൂന്നു വയസ്സുള്ള കുട്ടിയെ ചേർത്തു നിർത്തിയാണ് ' ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന എല്ലാം സഹായവും ചെയ്യും ' എന്ന് അദ്ദേഹം പറഞ്ഞത്.

ആത്മാർത്ഥതയോടെയാണ് അത് പറയുന്നതെന്ന് കേരളം വിശ്വസിച്ചു.വയനാട്ടിലേത് തീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി നിവേദനത്തിൽ ആവശ്യപ്പെട്ടപ്പോൾ, പണത്തിന്റെ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകുകയും ചെയ്തതാണ്.എന്നാൽ പ്രധാനമന്ത്രി നടത്തിയത് എല്ലാം അഭിനയമായിരുന്നെന്ന് കേരളത്തിന് ബോധ്യമായി. 

കേരളത്തിന്റെ ആവശ്യങ്ങൾ എല്ലാം നിഷ്കരുണം തള്ളി കേന്ദ്രസർക്കാർ കേരളത്തെ ചതിക്കുകയായിരുന്നു. 400ലേറെ മരണമാണ് വയനാട്ടിൽ സ്ഥിരീകരിച്ചത്. എന്നിട്ടും സഹായമൊന്നും കേരളത്തിന് ഇല്ല. അതേ സമയം, 56 പേര് ദുരന്തത്തിൽ മരിച്ച ആന്ധ്രക്ക് 1036 കോടിയും 64 പേർ മരിച്ച ബീഹാറിന് 1311 കോടിയും 88 പേർ മരിച്ച യുപിക്ക് 1701 കോടിയും നൽകി.

ഇതേപോലെ ഗുജറാത്തിനും മഹാരാഷ്ട്രക്കും എല്ലാം വാരിക്കോരി കൊടുത്തു. എയിംസ് അനുവദിക്കുന്നതിൽ അടക്കം കേരളത്തോട് കാണിക്കുന്ന വിവേചനത്തിന്റെ തുടർച്ചയാണ് ദുരന്തമുഖത്തെ ഈ രാഷ്ട്രീയ പകപോക്കൽ. ഇതിനെതിരെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ചെറുത്തുനിൽപ്പ് ഉണ്ടാകണമെന്നും പ്രകാശ് ബാബു പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow