വണ്ടിപ്പെരിയാർ മൂങ്കലാർ റോഡിൽ വാളാടിയിൽ റോഡരുകിൽ അപകട ഭീതി പരത്തി നിൽക്കുന്ന വൻ മരങ്ങളുടെ ശിഖരങ്ങൾ ശരിയായ രീതിയിൽ മുറിച്ചു നീക്കണമെന്ന് ആവശ്യം ശക്തം

വണ്ടിപ്പെരിയാർ മൂങ്കലാർ റോഡിൽ വാളാടിയിൽ റോഡരുകിൽ നിൽ ക്കുന്ന ഹാരിസൺ മലയാളം പ്ലാന്റേഷൻ വക 100 വർഷത്തിനു മുകളിൽ കാലപ്പഴക്കമുള്ളവൻ മരങ്ങളുടെ ശിഖരങ്ങളാണ്അപകടഭീതി മൂലം ശരിയായ രീതിയിൽ മുറിച്ച് നീക്കണമെന്ന് പ്രദേശവാസി ആവശ്യപ്പെടുന്നത്. പൊതുവെ ബലക്കുറവുള്ള വാക ഇനത്തിൽ പെട്ടവൻ മരങ്ളുടെ ശിഖരങ്ങൾ കഴിഞ്ഞ രണ്ട് മഴക്കാലങ്ങളിലും ഒടിഞ്ഞ് വീണ് പ്രദേശവാസിയായ ശങ്കർ എന്നയാളുടെ വീട്ടിന് കേടുപാടുകൾ സംഭവിച്ചിരുന്നു.
ഇതോടെ മൂങ്കാർ റോഡിലൂടെ കടന്നുപോവുന്ന വാഹന കാൽ നടയാത്രികർക്കും റോഡരുകിൽ മറുവശത്ത് സ്ഥിതി ചെയ്യുന്ന പ്രദേശവാസികളുടെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമടക്കം വൻമരങ്ങൾഭീഷണിയായതോടെ പ്രദേശവാസികളും പൊതുപ്രവർത്തകരും ബന്ധപ്പെ അധികൃതർക്ക് പരാതി നൽകുകയും നിരന്തരമാധ്യമ വാർത്തകൾ ആവുകയും ചെയ്തതോടെ എസ്റ്റേറ്റ് അധികൃതർ മരങ്ങളുടെ റോഡിലേക്ക് ചാഞ്ഞ് നിലകൊളുള്ള ന്ന മരങ്ങളുടെ ശിഖരങ്ങൾ മാത്രം മുറിച്ച് നീക്കുകയാണുണ്ടായത്.
എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയ്ക്ക് ശേഷം മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞു വീണിരുന്നു. വൻ മരങ്ങൾ ജീവനും സ്വത്തിനുംഭീഷണിയായ തോടെയാണ് വൻ മരങ്ങളുടെ ശീഖരങ്ങൾ ശരിയായ രീതിയിൽ മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് പരാതി നൽകിയിരിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.കഴിഞ്ഞ തവണ വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് റവന്യൂ വകുപ്പ് എന്നിവയ്ക്കാണ് പരാതി നൽകിയിരുന്നന്നത്.
എന്നാൽ അപകടഭീതി പരത്തുന്നവൻ മരങ്ങളുടെ ശിഖരങ്ങൾ ശരിയായ രീതിയിൽ മുറിച്ചു നീക്കം ചെയ്യാത്തത് കരാർ നൽകിയ തുകയിലെ കുറവാണെന്നാണ് പറയപ്പെടുന്നത്.തോട്ടം മേഖലയുടെ ചരിത്ര സ്മാരകമായ 100 വർഷങ്ങൾക്ക് മുകളിൽ പഴക്കമുള്ളവൻ മരങ്ങ സംരക്ഷിച്ചു കൊണ്ട് ഇവയുടെ ശിഖരങ്ങൾ മാത്രം അപകടം ഒഴിവാക്കുന്ന രീതിയിൽ മുറിച്ച് നീക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നുമാണ് പ്രദേശവാസികളും ഇതുവഴി യുള്ള യാത്രികരും ആവശ്യപ്പെടുന്നത്.