68-ാമത് ഓൾ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിൽ ഇടുക്കി ജില്ലയ്ക്ക് അഭിമാനമായി പീരുമേട് ഗ്ലെൻമേരി സ്വദേശി അനാൻസിയ ജെ എൻ

68-ാമത് ഓൾ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിൽ ഇടുക്കി ജില്ലയ്ക്ക് അഭിമാനമായി പീരുമേട് ഗ്ലെൻമേരി സ്വദേശി. പങ്കെടുത്ത രണ്ട് ഇനത്തിലും ഒന്നാം റാങ്ക് കരസ്ഥമാക്കി വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ സിപിഒ അനാൻസിയ ജെ എൻ.ആദ്യമായാണ് പീരുമേട് താലൂക്കിൽ നിന്നും ദേശീയതലത്തിലെ പോലീസ് ഡ്യൂട്ടി മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ഒരാൾക്ക് അവസരം ലഭിക്കുന്നത്.
ക്രൈം സീൻ ഒബ്സെർവഷൻ , പോർട്രൈറ്റ് പാർലെ എന്നീ ഇനങ്ങളിൽ മത്സരിച്ച് സംസ്ഥാന തലത്തിൽ രണ്ടിനത്തിലും 1-ാം റാങ്ക് കരസ്ഥമാക്കി ഓൾ ഇന്ത്യ പോലീസ് ഡ്യൂട്ടി മീറ്റിൽ കേരളത്തെ പ്രതിനിധീകരിക്കാൻ ഉള്ള യോഗ്യത ആണ് നേടിയിരിക്കുന്നത്.വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ CPO 4958 അനാൻസിയ ജെ എൻ കേരളത്തിന്റെ പോലീസ് സേനയ്ക്ക് ഒപ്പം പീരുമേട് തോട്ടം മേഖലയ്ക്കും ഏറെ അഭിമാനകരമായി മാറിയിരിക്കുകയാണ് .